Quantcast

ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളുമായി ക്ലാരസ് ജ്വല്ലറി മൂന്നാം വാർഷികം ആഘോഷിക്കുന്നു

വാർഷികത്തോടനുബന്ധിച്ച് ആഗസ്ത് 15 മുതൽ 31 വരെ സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 30 മുതൽ 70 ശതമാനം വരെ വിലക്കുറവ് ലഭ്യമാക്കും

MediaOne Logo

  • Published:

    15 Aug 2020 10:38 AM GMT

ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളുമായി ക്ലാരസ് ജ്വല്ലറി മൂന്നാം വാർഷികം ആഘോഷിക്കുന്നു
X

ഗുണമേന്മക്കുള്ള ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ പെരിന്തൽമണ്ണ ക്ലാരസ് ഡിസൈനർ ജ്വല്ലറി മൂന്നാം വർഷം ആഘോഷിക്കുന്നു. വാർഷികത്തോടനുബന്ധിച്ച് ആഗസ്ത് 15 മുതൽ 31 വരെ സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 30 മുതൽ 70 ശതമാനം വരെ വിലക്കുറവ് അടക്കമുള്ള ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡയമണ്ട് ആഭരണങ്ങൾക്ക് സ്റ്റോൺ വിലയിൽ 20 ശതമാനം കുറവും പത്ത് ശതമാനം മുതൽ ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.



2018-ൽ മികച്ച വെഡ്ഡിങ് ജ്വല്ലറി ഡിസൈൻ സ്റ്റോറിനുള്ള, ഡൽഹിയിലെ മെറിറ്റ് അവാർഡ്സ് ആന്റ് മാർക്കറ്റ് റിസർച്ച് നൽകുന്ന പുരസ്‌കാരത്തിന് ക്ലാരസ് ജ്വല്ലറി അർഹമായിരുന്നു. ബോളിവുഡ് താരം സോഹ അലിഖാനില്‍ നിന്ന് ജ്വല്ലറി ഡയറക്ടര്‍ പുരസ്കാരം ഏറ്റുവാങ്ങി. 2019-ൽ മികച്ച പ്രീമിയം വെഡ്ഡിങ് ആന്റ് ഡിസൈനർ ജ്വല്ലറിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ക്വാലാലംപൂരില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം കരീന കപൂര്‍ ക്ലാരസ് ജ്വല്ലറിക്ക് സമ്മാനിച്ചു.

TAGS :

Next Story