'എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം'; ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ സുപ്രിം കോടതിയിൽ
വിനേഷ് ഫോഗട്ട് അടക്കം എട്ടുപേരാണ് സുപ്രിംകോടതിയെ സമീപിച്ചത്
ന്യൂഡൽഹി: ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ സുപ്രിംകോടതിയെ സമീപിച്ചു. ബ്രിജ്ഭൂഷണെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിനേഷ് ഫോഗട്ട് അടക്കം എട്ടുപേരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
പീഡനപരാതിയിൽ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. മേൽനോട്ട സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്തിനെ കുറിച്ച് അറിയില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മീഡിയവണിനോട് പറഞ്ഞു.
ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഇന്നലെ താരങ്ങൾ നൽകിയ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം ആരംഭിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നവരെ സമരം തുടരാനാണ് തരങ്ങളുടെ തീരുമാനം.
ഡൽഹി പൊലീസ് എന്തിനാണ് സമിതി റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് അറിയില്ല ബജ്രംഗ് പുനിയ പറഞ്ഞു.കായിക മന്ത്രാലയത്തിന് ഈ മാസം ആദ്യം റിപ്പോർട്ട് സമർപ്പച്ചതായി മേൽനോട്ട സമിതിയംഗം യോഗീശ്വർ ദത്ത്പ റഞ്ഞു. ശിക്ഷിക്കുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യേണ്ടത് കോടതിയന്നേന്നും പോലീസ് നടപടിക്രമങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്നും ദത്ത് പ്രതികരിച്ചു.
Adjust Story Font
16