മുഖം മറച്ച് പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; പിടി തരാതെ കമ്പനി
മറച്ചുവെച്ചതാണെങ്കിലും ഗ്രില്ലിന്‍റെ ആക്രിതി വ്യക്തമായി കാണാം. ഒരു ക്രോം ബാറും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഫോഗ് ലാമ്പുകളും എന്‍ക്ലോസറുകളും ബംബറും നിലവിലെ പതിപ്പിന് സമാനമാണ്
എക്കാലവും ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലെന്നാണ് മാരുതി സുസൂക്കി സ്വിഫ്റ്റ്. ഹാച്ച്ബാക്ക് ശ്രേണിയില്‍ തങ്ങളുടെ അപ്രമാദിത്വം തെളിയിക്കാന്‍ എന്നും കമ്പനിക്ക് സാധിച്ചിരുന്നു. 2004 ലാണ് കമ്പനി സ്വിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സെഗ്‍മെന്‍റിലെ ജനപ്രിയ വാഹനമായി മാറാന്‍ സ്വിഫ്റ്റിന് സാധിച്ചു.
തുടര്‍ച്ചയായി കൊണ്ടുവന്ന ഫേസ്‍ലിഫ്റ്റുകള്‍ കൊണ്ടു തന്നെയാണ് 1200 സി.സി സെഗ്‍മെന്‍റില്‍ മാരുതിക്ക് സ്വിഫ്റ്റിനെ നിലനിര്‍ത്താന്‍ സാധിച്ചത്. കാലത്തിനൊത്ത് വാഹനത്തിന്‍റെ രൂപത്തിലും ടെക്നോളജിയിലും മാറ്റം കൊണ്ടു വരാന്‍ ശ്രമിച്ചതുകൊണ്ടു തന്നെ സെഗ്മെന്‍റില്‍ മാരുതിക്ക് പിടിച്ചു നില്‍ക്കാനായി. ഇപ്പോഴിതാ വാഹനത്തിന്‍റെ പുതുക്കിയ പതിപ്പ് നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനി.
ഇതിന്‍റെ ഭാഗമായി വാഹനം റോഡിലിറക്കി പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതാദ്യമാണ് ഏറ്റവും പുതിയ തലമുറ സ്വിഫ്റ്റിന്‍റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ഭാഗീകമായി മറച്ച് പരീക്ഷണയോട്ടം നടത്തിയ വാഹനത്തിന്‍റെ ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നാണെന്നാണ് സൂചന.
ഫ്രണ്ട് ഗ്രില്ലും റൂഫും മറച്ചാണ് വാഹനം നിരത്തിലിറക്കിയിരിക്കുന്നത്. മറച്ചുവെച്ചതാണെങ്കിലും ഗ്രില്ലിന്‍റെ ആക്രിതി വ്യക്തമായി കാണാം. ഒരു ക്രോം ബാറും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഫോഗ് ലാമ്പുകളും എന്‍ക്ലോസറുകളും ബംബറും നിലവിലെ പതിപ്പിന് സമാനമാണ്. കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍ ടോണ്‍ തീമാണ് പുതിയ പതിപ്പിന് കമ്പനി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന വേരിയന്‍റില്‍ മാത്രമേ ഈ കളര്‍തീമും അലോയ് വീലുകളുമുണ്ടാകൂവെന്നാണ് അറിയുന്നത്.
പുതുക്കിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം വാഹനത്തിലുണ്ടാകും. അന്താരാഷ്ട്ര പതിപ്പില്‍ 360 ഡിഗ്രി വ്യൂ ഉള്ള റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യ-സ്പെക്ക് മോഡലില്‍ ഇത് ലഭ്യമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബാക്കി ഫീച്ചറുകള്‍ നിലവിലെ പതിപ്പിന് സമാനമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. ഏറ്റവും പുതിയ അവതാരത്തില്‍, ഈ എഞ്ചിന്‍ 90 ബി.എച്ച്.പി കരുത്തും 113 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. നിലവിലുള്ള 5 സ്പീഡ് മാനുവല്‍, എ.എം.ടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തന്നെയാകും തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുക. ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐ.എസ്.ജി) ഉപയോഗിച്ച് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും മാരുതി ഉപയോഗിക്കും.
ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ, എന്നിവരാകും വിപണിയിലെ എതിരാളികള്‍. എങ്കിലും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നായി സ്വിഫ്റ്റ് ഇപ്പോഴും തുടരുന്നുവെന്നതാണ് വാസ്തവം.
Adjust Story Font
16