നിരത്തു കീഴടക്കാനെത്തുന്നു സഫാരി; ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ
പൂനെയിലെ ടാറ്റയുടെ പ്ലാന്റിലാണ് എസ് യു വി ഒരുങ്ങുന്നത്
ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ടാറ്റയുടെ എസ് യു വിയായ സഫാരിയെത്തുന്നു. ഉത്പാദനം പൂര്‍ത്തിയാക്കിയ ആദ്യ സഫാരിയുടെ ചിത്രം ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചു. പൂനെയിലെ ടാറ്റയുടെ പ്ലാന്റിലാണ് എസ് യു വി ഒരുങ്ങുന്നത്.
ജനുവരി 26ന് സഫാരി ലോഞ്ച് ചെയ്യും. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് സഫാരി ഒരുങ്ങുന്നത്. ആദ്യ സഫാരിയേക്കാള്‍ കാഴ്ചയില്‍ ഏറെ സ്റ്റൈലിഷാണ് പുതിയ സഫാരി. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് കാറിന്റെ കരുത്ത്.
1998ലാണ് ടാറ്റ സഫാരി ആദ്യമായി ലോഞ്ച് ചെയ്തത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാത്തതു കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് സഫാരി നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചത്.
Next Story
Adjust Story Font
16