Quantcast

വാട്‌സ്ആപ്പിന്റെ പുതിയ നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്നുമുതൽ എന്തു സംഭവിക്കും?

പുതിയ നയങ്ങൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെങ്കിലും ചില സവിശേഷ സേവനങ്ങള്‍ മുടങ്ങുമെന്നാണ് ഇപ്പോള്‍ വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 May 2021 9:31 AM GMT

വാട്‌സ്ആപ്പിന്റെ പുതിയ നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്നുമുതൽ എന്തു സംഭവിക്കും?
X

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങൾ അംഗീകരിക്കാൻ ഉപയോക്താക്കൾക്ക് അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കുകയാണ്. പുതിയ നയങ്ങൾ അംഗീകരിച്ചില്ലെങ്കിലും വാട്‌സ്ആപ്പ് സേവനം ലഭ്യമല്ലാതാകുകയോ ഉപയോക്താക്കളുടെ നിലവിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ ഇല്ലെന്നും ദിവസങ്ങൾക്ക് മുൻപ് വാട്‌സ്ആപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെയും വിവിധ വിവര സ്വകാര്യതാ അവകാശ പ്രവർത്തകരുടെയുമെല്ലാം ഇടപെടലിനെ തുടർന്നാണ് കമ്പനി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ബിസിനസ് പങ്കാളികളുമായി പങ്കുവയ്ക്കുന്നതടക്കമുള്ളതാണ് വാട്സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയങ്ങള്‍. ഇത് പരസ്യം അടക്കമുള്ള ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനിടയുണ്ട്.

എന്നാൽ, പുതിയ നയങ്ങൾ അംഗീകരിക്കാത്തവർക്ക് അടിസ്ഥാന സേവനങ്ങൾക്ക് മുടക്കമുണ്ടാകില്ലെങ്കിലും ചില സവിശേഷതകൾ നഷ്ടപ്പെടുമെന്നാണ് ഇപ്പോള്‍ വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് വാട്സ്ആപ്പ് നല്‍കുന്ന വിവരങ്ങൾ പ്രകാരം മെയ് 15 എന്ന സമയപരിധിക്കു ശേഷം വാട്‌സ്ആപ്പ് സേവനങ്ങൾ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

1. പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും ആരുടെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെടില്ല. വാട്‌സ്ആപ്പ് പ്രവർത്തനരഹിതമാകുകയും ഇല്ല.

2. പുതിയ നയങ്ങൾ അംഗീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ തുടർന്നും ഉപയോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് പുതിയ നയം അംഗീകരിക്കുന്നതുവരെ പരിമിതമായ സേവനങ്ങളായിരിക്കും ലഭിക്കുക.

3. നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചാറ്റ്‌ലിസ്റ്റിലേക്കുള്ള പ്രവേശനം ആദ്യം തടയപ്പെടും. ഇതേസമയത്തും ഇങ്ങോട്ടുവരുന്ന വിഡിയോ-ഓഡിയോ കാളുകൾ അറ്റൻഡ് ചെയ്യാനാകും. മിസിഡ് വിഡിയോ-ഓഡിയോ കോളുകളിൽ തിരിച്ചുവിളിക്കാനും ഇങ്ങോട്ട് ലഭിച്ച സന്ദേശങ്ങൾക്ക് മറുപടി നൽകാനും സാധിക്കും.

4. ഏതാനും ആഴ്ചകൾക്കുശേഷം ഫോൺകോളുകളും സന്ദേശങ്ങളും വാട്‌സ്ആപ്പ് നിർത്തലാക്കും. ഇതോടെ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങളും വിഡിയോ-ഓഡിയോ കോളുകളും ലഭിക്കാതെയാകും.

5. പുതിയ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ആൻഡ്രോയ്ഡ്-ഐഫോണുകളിൽ വാട്‌സ്ആപ്പ് ഹിസ്റ്ററി സൂക്ഷിക്കാനും അക്കൗണ്ട് റിപ്പോർട്ട് ഡൗൺലോഡ് ചെയ്തുവയ്ക്കാനും സാധിക്കും.

6. നിരന്തരമായ മുന്നറിയിപ്പു സന്ദേശങ്ങൾ ലഭിച്ചിട്ടും അംഗീകരിച്ചില്ലെങ്കിൽ നിഷ്‌ക്രിയമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള വാട്സ്ആപ്പിന്‍റെ നയമനുസരിച്ചുള്ള നടപടിയുണ്ടാകും.

8. അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടാൽ പിന്നീട് ചാറ്റ് ഹിസ്റ്ററിയോ ബാക്കപ്പോ തിരിച്ചുലഭിക്കില്ല. എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽനിന്നും പുറത്താക്കപ്പെടുകയും ചെയ്യും.

TAGS :

Next Story