Quantcast

‘കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ ജയസൂര്യ’; വ്യാജ വാര്‍ത്തയെന്ന് താരം 

MediaOne Logo

Web Desk

  • Published:

    8 April 2019 1:49 PM GMT

‘കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍  ജയസൂര്യ’; വ്യാജ വാര്‍ത്തയെന്ന് താരം 
X

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറ‍ഞ്ഞുള്ള പോസ്റ്റര്‍ വ്യാജമെന്ന് സിനിമാ താരം ജയസൂര്യ. ബി.ജെ.പിയുടെ യുവജനങ്ങളുടെ കൂട്ടായ്മയായ യുവസമാവേശില്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പി പുറത്തിറക്കിയ പോസ്റ്ററില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജയസൂര്യയെ പൊതുപരിപാടി എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സംഘാടകര്‍ ക്ഷണിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ജയസൂര്യ അറിയിച്ചത്.

തിരുവനന്തപുരത്ത് കുമ്മനത്തിന് വേണ്ടി വോട്ട് പിടിക്കാന്‍ ബിജെപി തയ്യാറാക്കിയ പരിപാടിയായിരുന്നു യുവ സമാവേശ് എന്നും ജയസൂര്യയോട് സംഘാടകര്‍ ഇക്കാര്യം മറച്ചുവെച്ചെന്നും ആക്ഷേപമുണ്ട്. മുന്‍.ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ജയസൂര്യ പങ്കെടുക്കില്ലെന്നറിയിച്ച സന്ദേശവും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്.

TAGS :

Next Story