തരൂര്‍ ഷാള്‍ നല്‍കിയപ്പോള്‍ താമരപ്പൂ തിരികെ നല്‍കി കുമ്മനം
തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പരസ്പരം കണ്ടുമുട്ടി.
യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്‍റെയും ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരിന്‍റെയും പര്യടനം ഇന്നലെ കഴക്കൂട്ടം മണ്ഡലത്തിലായിരുന്നു. ചന്തവിളയിലെത്തിയപ്പോഴേക്കും രണ്ട് പേരുടെ വാഹന വ്യൂഹങ്ങളും നേര്‍ക്കു നേരെയായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുടെ ശബ്ദമുയര്‍ത്തി. ഇതിനിടെ രണ്ട് സ്ഥാനാര്‍ഥികളും മുഖാമുഖം എത്തി.
ചിരിച്ച് അഭിവാദ്യം ചെയ്തു രണ്ട് പേരും. കോണ്‍ഗ്രസ് പതാകയുടെ രൂപത്തിലുള്ള ഷാള്‍ തരൂര്‍ എറിഞ്ഞപ്പോള്‍ തന്‍റെ ചിഹ്നമായ താമരപ്പൂ തിരികെ നല്‍കുകയാണ് കുമ്മനം ചെയ്തത്. സ്ഥാനാര്‍ഥികള്‍ നല്ല രീതിയില്‍ അഭിവാദ്യം ചെയ്തതോടെ അണികളും നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോയി.
ये à¤à¥€ पà¥�ें- ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കുമ്മനം
ये à¤à¥€ पà¥�ें- ബി.ജെ.പിയുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ശശി തരൂര്‍
ये à¤à¥€ पà¥�ें- സര്‍വേ എന്താണെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്ന് ശശി തരൂര്‍
Next Story
Adjust Story Font
16