തലയ്ക്കു പരിക്കേറ്റ തരൂരിനെ കാണാന്‍ നിര്‍മല സീതാരാമന്‍ എത്തിയപ്പോള്‍
നിര്‍മലാ സീതാരാമന്‍ തന്നെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ട്വിറ്ററിലൂടെ ശശി തരൂര്‍ പങ്കുവെച്ചു. നിര്‍മല സീതാരാമന്‍ കാണിച്ച മര്യാദ ഇന്ത്യന്‍ രാഷ്ടീയത്തില്‍ അപൂര്‍വമാണെന്നും
തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെയാണ് ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്.
നിര്‍മല സീതാരാമന്‍ തന്നെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ട്വിറ്ററിലൂടെ ശശി തരൂര്‍ പങ്കുവെച്ചു. നിര്‍മല സീതാരാമന്‍ കാണിച്ച മര്യാദ ഇന്ത്യന്‍ രാഷ്ടീയത്തില്‍ അപൂര്‍വമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തരൂരിനെ ഇന്ന് സന്ദര്‍ശിച്ചേക്കും. തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതായും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ച് ശശി തരൂര്‍ അപകടത്തില്‍പ്പെട്ടത്. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ത്രാസിന്റെ ദണ്ഡ് തലയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു.
Adjust Story Font
16