തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു
ഏപ്രില്‍ 15 നാണ് ഇന്ധന വില അവസാനമായി വര്‍ധിപ്പിച്ചത്
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുന്നത്. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെയാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. നിലവില്‍ സര്‍വകാല റിക്കാര്‍ഡിലാണ് രാജ്യത്തെ ഇന്ധനവില.
ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 90.55 രൂപയായി. മുംബൈയില്‍ ലിറ്ററിന് 96.95 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ ചൊവ്വാഴ്ച 12 പൈസയുടെ വര്‍ധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊല്ക്ക ത്തയില്‍ 90.76 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഡീസലിന് 18 പൈസ വര്‍ധിപ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്ത് 80.91 രൂപയായി ഡീസല്‍ വില. മുംബൈയില്‍ 87.98 രൂപയും ചെന്നൈയില്‍ 85.90 രൂപയും, കൊല്‍ക്കത്തയില്‍ 83.78 രൂപയുമാണ് ഡീസല്‍ വില. ഏപ്രില്‍ 15 നാണ് ഇന്ധന വില അവസാനമായി വര്‍ധിപ്പിച്ചത്
Adjust Story Font
16