സ്മാർട്ട് മീറ്റർ ടെൻഡർ നടപടി; സർക്കാർ കെ.എസ്.ഇ.ബിക്കയച്ച കത്ത് പുറത്ത്
ഈ കത്ത് മറികടന്നുകൊണ്ടാണ് കെ.എസ്.ഇ.ബി ടെണ്ടർ നടപടികളുമായി മുന്നോട്ട് പോയത്
തിരുവനന്തപുരം; സ്മാർട്ട് മീറ്റർ ടെണ്ടർ നടപടികൾ നിർത്തിവക്കാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് അയച്ച കത്ത് പുറത്ത്. ഏപ്രിൽ 24 നാണ് കത്തയച്ചത്. ഈ കത്ത് മറികടന്നുകൊണ്ടാണ് കെ.എസ്.ഇ.ബി ടെണ്ടർ നടപടികളുമായി മുന്നോട്ട് പോയത്.
ഇന്ന് സ്മാർട്ട് മീറ്റർ പദ്ധതികളുമായി ബന്ധപ്പെട്ട് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ട്രേഡ് യൂണിയനുകൾ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ടെൻഡർ നടപടികൾ നിർത്തി വയ്ക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിരുന്നുവെന്ന് കാട്ടുന്ന കത്ത് മന്ത്രി യൂണിയനുകളെ കാണിച്ചത്. കെ.എസ്.ഇ.ബി ഇതിന് ശേഷവും ടെൻഡർ നടപടികളുമായി മുന്നോട്ട് പോയി എന്നാണ് കത്തിൽ നിന്ന് വ്യക്തമാകുന്ന വിവരം.
Next Story
Adjust Story Font
16