Quantcast

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുന്നു: വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങള്‍

സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷം ഡോസ് വാക്സിനാണ് ശേഷിക്കുന്നത്. രണ്ട് ദിവസത്തേയ്ക്ക് നൽകാൻ മാത്രമേ ഇത് തികയൂ.

MediaOne Logo

Web Desk

  • Updated:

    2021-04-26 02:09:25.0

Published:

26 April 2021 2:06 AM GMT

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുന്നു: വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങള്‍
X

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുന്നു. കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ന് മുതൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. വാക്സിൻ വില കൊടുത്ത് വാങ്ങുന്നതിനുള്ള തുടർ നടപടി ചർച്ച ചെയ്യാൻ സെക്രട്ടറി തല ചർച്ച ഇന്ന് നടക്കും. സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷം ഡോസ് വാക്സിനാണ് ശേഷിക്കുന്നത്. രണ്ട് ദിവസത്തേയ്ക്ക് നൽകാൻ മാത്രമേ ഇത് തികയൂ.

തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും ശനിയാഴ്ച വരെയുള്ള വാക്സിൻ ബുക്കിങ് അവസാനിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് പരിഗണിച്ച് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്രമീകരണം നൽകും. ഇന്ന് മുതൽ നാല് ദിവസം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്കാകും പ്രധാന്യം. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരും ഓൺലൈൻ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാൽ സാഹചര്യം നോക്കി വാക്സിനേഷൻ കേന്ദ്രങ്ങളുടെ ചുമതലയുള്ളവരോട് മുൻഗണന നിശ്ചയിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം വാക്സിൻ വില നൽകി വാങ്ങാൻ കമ്പനികളുമായുള്ള ചർച്ചയ്ക്ക് നിയോഗിച്ച ചീഫ് സെക്രട്ടറി തല സമിതി ഇന്ന് യോഗം ചേരും. അതിനിടെ കോവിഡ് ചികിത്സയ്ക്കുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. ചെറിയ രോഗലക്ഷണമുള്ളവരെ ഓരോ 24 മുതൽ 48 മണിക്കൂറുകൾക്കിടയിൽ പരിശോധിക്കണമെന്നാണ് നിർദേശം. രോഗതീവ്രതയനുസരിച്ച് കോവിഡ‍് രോഗികൾക്ക് നൽകേണ്ട മരുന്നുകളും ഡോസും മാര്‍ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story