Quantcast

ഈരാറ്റുപേട്ടയിൽ ബാറിനു മുന്നിൽ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

ബാറിനുള്ളിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

MediaOne Logo

Web Desk

  • Updated:

    8 March 2024 7:24 PM

Published:

8 March 2024 6:39 PM

Mysterious death of two-and-a-half-year-old girl nasrin in Malappuram
X

കോട്ടയം: ഈരാറ്റുപേട്ടയിൽ ബാറിനു മുന്നിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഇടുക്കി അടിമാലി സ്വദേശി ജിജിലി(24)ക്കാണ് പരിക്കേറ്റത്. പ്രതി ഈരാറ്റുപേട്ട സ്വദേശി അഫ്‌സലിനായി പൊലീസ് തിരച്ചിൽ തുടങ്ങി.

ജിജിലിയെ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിനുള്ളിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സമീപത്തെ മീൻ കടയിൽ നിന്ന് കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്.

TAGS :

Next Story