മുൻ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
ഏഴു തവണ ലോക്‌സഭയിലും മൂന്നു തവണ രാജ്യസഭയിലും അംഗമായിരുന്നു
ശരത് യാദവ്
മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ്(75) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപകനാണ്. ഏഴ് തവണ ലോക്‌സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനതാ ദൾ രൂപവത്കരിച്ച 2003 മുതൽ 2016 വരെ ദേശീയ അധ്യക്ഷനായിരുന്നു. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജ്യസഭയിൽ നിന്നും നീക്കുകയായിരുന്നു. ബിഹാറിൽ ജനതാദൾ യുണൈറ്റഡ് സഖ്യമുണ്ടാക്കിയതിനെ തുടർന്ന് പാർട്ടിയുമായി വഴിപിരിഞ്ഞ യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപവത്കരിച്ചു. 2020ൽ തന്റെ പാർട്ടിയെ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലയിപ്പിച്ചിരുന്നു. ഇപ്പോൾ ബിഹാറിൽ നിതീഷ് കുമാർ യാദവ്, തേജസ്വി യാദവ് എന്നിവർക്കൊപ്പം മഹാഗഡ്ബന്ധനെ നയിക്കുകയായിരുന്നു.
വാജ്‌പേയി സർക്കാറിൽ മന്ത്രിയായിരുന്ന ഇദ്ദേഹം നരേന്ദ്രമോദി സർക്കാറിനെതിരെ പ്രതിപക്ഷ ഐക്യത്തിനായി നിലകൊണ്ടിരുന്നു. ഭാര്യയും ഒരു മകനും മകളുമുണ്ട്.
Former Union Minister Sarath Yadav passed away
Adjust Story Font
16