Quantcast

കോവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് തൃശ്ശൂർ പൂരം

കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ പൂരത്തിന് പൊതുജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

MediaOne Logo

Web Desk

  • Updated:

    2021-04-23 03:18:29.0

Published:

23 April 2021 1:15 AM GMT

കോവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് തൃശ്ശൂർ പൂരം
X

കോവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് തൃശ്ശൂർ പൂരം. കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനായി പുറപ്പെട്ടു. മറ്റ് ഘടക പൂരങ്ങളും വഴിയെ വടക്കുംനാഥനിലേക്കെത്തും. ആ​ന​ച്ചൂ​രും മേ​ള​പ്പെ​രു​ക്ക​ങ്ങ​ളും ഗ​ന്ധ​ക​മ​ണ​വും അ​ലി​ഞ്ഞൊ​ഴു​കു​ന്ന ആ​ൾ​ത്തി​ര​ക്കും സാ​ക്ഷി​യാ​വാ​റു​ള്ള ന​ഗ​രം അ​തൊ​ന്നു​മി​ല്ലാ​ത്തൊ​രു പൂ​ര​ത്തി​ന്​ വേ​ദി​യാ​വു​ന്ന അ​പൂ​ർ​വ​ത​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​യും ശ​നി​യാ​ഴ്​​ച ഉ​ച്ച വ​രെ​യു​മു​ള്ള 30 മ​ണി​ക്കൂ​ർ.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.50ന്​ ​കൊ​ച്ചി​ൻ ദേ​വ​സ്വം ബോർഡിന്റെ കൊ​മ്പ​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യെ തി​ട​മ്പി​ലേ​റ്റി തെ​ക്കേ ഗോ​പു​ര​വാ​തി​ൽ തു​റ​ന്ന് പൂ​രം വി​ളം​ബ​രം ചെ​യ്​​തു.ഗോ​പു​ര​വാ​തി​ൽ തു​റ​ക്കു​ന്ന ച​ട​ങ്ങി​ന് ഇ​ത്ത​വ​ണ എ​റ​ണാ​കു​ളം ശി​വ​കു​മാ​റി​നാ​യി​രു​ന്നു നി​യോ​ഗം. കാ​ഴ്ച​ക്ക്​ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം വാ​ദ്യ​ക്കാ​രും ദേ​ശ​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നൂ​റി​ൽ താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇന്ന് തെ​ക്കേ ഗോ​പു​ര വാ​തി​ലി​ലൂ​ടെ ഘ​ട​ക​പൂ​ര​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ക​ണി​മം​ഗ​ലം ശാ​സ്താ​വ് വ​ട​ക്കു​ന്നാ​ഥ​നി​ൽ പ്ര​വേ​ശി​ക്കും. പ്ര​സി​ദ്ധ​മാ​യ മ​ഠ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യും മ​ഠ​ത്തി​ല്‍നി​ന്നു​ള്ള വ​ര​വും പേ​രി​ന് മാ​ത്രം. തെ​ക്കോ​ട്ടി​റ​ക്ക​ത്തി​നൊ​ടു​വി​ല്‍ തി​രു​വ​മ്പാ​ടി​ക്ക് കു​ട​മാ​റ്റ​മി​ല്ല. പാ​റ​മേ​ക്കാ​വ്​ പൂ​രം കി​ഴ​ക്കേ ഗോ​പു​രം വ​ഴി വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക്​ ക​ട​ന്നാ​ൽ ഇ​ല​ഞ്ഞി​ത്ത​റ മേ​ള​മാ​യി. പി​ന്നീ​ടാ​ണ്​ തെ​ക്കോ​ട്ടി​റ​ക്കം. കു​ട​മാ​റ്റം പ്ര​ദ​ര്‍ശ​ന​ത്തി​ലൊ​തു​ക്കും. രാ​ത്രി ഇ​രു​വി​ഭാ​ഗ​വും വെ​ടി​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തും. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​രി​ലേ​ക്കും ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

TAGS :

Next Story