ബ്രഹ്മകമലം തേടി പൂക്കളുടെ താഴ് വാരത്തില്‍ ( ഭാഗം 2)
ബ്രഹ്മകമലം തേടി പൂക്കളുടെ താഴ് വാരത്തില്‍ ( ഭാഗം 2)
നിങ്ങള്‍ ക്ക് ഒരു പൂന്തോപ്പ് എത്ര ദൂരം വലിപ്പത്തില്‍ സങ്കല്‍പ്പിക്കാനാകും.. വൃന്ദാവന മോ മുഗള്‍ ഉദ്യാന മോ കണ്ട് വിസ്മയം കൂടിയ കണ്ണുകള്‍ തോല്‍ക്കുന്ന ഇടമാണിത്. ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു . താഴ്‌വാരം പൂവണിഞ്ഞ് നില്‍ക്കുക ഒന്ന് ആലോചിച്ചു നോക്കു. യുണെസ് കോ യുടെ പൈതൃക പദവി , ദേവന്റെ ഉദ്യാനമെന്ന് കഥകള്‍. .....
ഗംഘാരിയയില്‍ നിന്നു പൂക്കളുടെ താഴ്‌വരയിലേക്ക് നാലു കിലോമീറ്റര്‍ ട്രക്കിംഗ് ദൂരം ഉണ്ട്. ഗംഘാരിയയില്‍ നിന്നു പുറത്ത് കടന്നാല്‍ ലക്ഷ്മണ്‍ ഗംഗ യ്ക്കു കുറുകെ നടന്നാല്‍ പാത രണ്ടു വശത്തേക്ക് പിരിയും. വലത്ത് ഹേമകുണ്ട് സാഹിബിലേക്ക് ; ഇടത്ത് പൂ താഴ്വരയിലേക്ക്. ഒന്‍പതു മണിക്ക് തന്നെ ഞങ്ങള്‍ തയ്യാറായി ഫോറസ്റ്റ് ഓഫീസിനു മുന്നിലെത്തി. ഗസ്റ്റ് ഹൗസ് കാന്റീനില്‍ നിന്ന് ഈ രണ്ടു റൊട്ടിയും ആലുജീരയും പൊതിഞ്ഞെടു ത്തു. വെള്ളം വഴിയില്‍ അരുവി തരും. പുഷ്പാവതി നിറഞ്ഞൊഴുകുന്ന തടത്തിലേക്കാണ്. വെള്ളക്കുപ്പി പോലും ഓരോ ചുവടിലും മലകയറ്റത്തില്‍ ഭാരമാകാറുണ്ട്. ഹിമാലയo എപ്പോഴും യാത്രികരോട് പറഞ്ഞു കൊണ്ടേയിരിക്കും. നിന്റെ ഭാരങ്ങള്‍ ഉപേക്ഷിച്ച് എന്റെ ചുമലില്‍ തൊടൂ എന്ന്.
യാത്രയില്‍ വാങ്ങിയ താഴ് വാരത്തെക്കുറിച്ച് ചന്ദ്രശേഖര്‍ ചൌഹാന്‍ രചിച്ച ഭുണ്ഡ്യാര്‍ വാലി എന്ന പുസ്തകം താഴ് വരയുടെ കഥ നേരത്തേ പറഞ്ഞിരുന്നു.ഒരു വിസ്മയമാണ് നന്ദന്‍ കാനന്‍ ജൈവമണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന വാലി ഓഫ് ഫ്ലവേഴ്സ് ദേശീയ ഉദ്യാനം. നിങ്ങള്‍ ക്ക് ഒരു പൂന്തോപ്പ് എത്ര ദൂരം വലിപ്പത്തില്‍ സങ്കല്‍പ്പിക്കാനാകും.. വൃന്ദാവന മോ മുഗള്‍ ഉദ്യാന മോ കണ്ട് വിസ്മയം കൂടിയ കണ്ണുകള്‍ തോല്‍ക്കുന്ന ഇടമാണിത്. ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു . താഴ്‌വാരം പൂവണിഞ്ഞ് നില്‍ക്കുക ഒന്ന് ആലോചിച്ചു നോക്കു. യുണെസ് കോ യുടെ പൈതൃക പദവി , ദേവന്റെ ഉദ്യാനമെന്ന് കഥകള്‍.
സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ മുതല്‍ 7817 മീറ്റര്‍ ഉയരത്തില്‍ ചാഞ്ഞും ചരിഞ്ഞും ആല്‍പൈന്‍ പൂക്കള്‍ നിറഞ്ഞ താഴ്‌വര. മഞ്ഞില്‍ പുതച്ച് പൂന്തോപ്പിന്റെ കാവല്‍ക്കാരനെപ്പോലെ ഉയരത്തിലുള്ള തി പ്രാ ഹിമശൈലത്തില്‍ നിന്നും ഉത്ഭവിച്ച് ഒഴുകുന്ന പുഷ്പാവതി എ ഗംഘാരിയയില്‍ വച്ച് ലക്ഷമണന്‍ ഗംഗയുമായി ചേര്‍ന്ന് ഭുണ്ഡ്യാര്‍ ഗംഗയായി താഴേക്ക് ഒഴുകുന്നു. ഗോവിന്ദ ഘട്ടില്‍ അളകനന്ദയില്‍ ചേര്‍ന്ന് ദേവപ്രയാഗില്‍ ഗംഗയായി അലിഞ്ഞൊഴുകുന്നു.
പൂക്കളുടെ താഴ്‌വാരത്തെ കണ്ടെത്തിയത് കേണല്‍ എഡ്മണ്ട് സ് മിത്താണ്, 1862 ല്‍ ഒരു സസ്യ പര്യവേഷണ യാത്രക്കിടെ. എന്നാല്‍ ഫ്രാങ്ക് എസ് സ്മിത്ത് എന്ന പര്‍വ്വതാരോഹകനാണ് താഴ് വരയുടെ പൂക്കാലത്തെപ്പറ്റി വാലി ഓഫ് ഫ്ലവേഴ്സ് എന്ന ഗ്രന്ഥത്തിലൂടെ ലോകത്തിന്റെ കണ്ണുകളെ ഇവിടേക്കു ക്ഷണിച്ചത്. സസ്യ ശാസ്ത്രജ്ഞനല്ലാതിരുന്നിട്ടും തന്റെ മടക്കയാത്രയില്‍ കുറെ ചെടികള്‍ കരുതി. ദീര്‍ഘമായ മടക്കയാത്രയില്‍ ആ ചെടികള്‍ പക്ഷെ നശിച്ചുപോയി. സ്മിത്തിന്റെ അപൂര്‍ണ്ണമായ പൂക്കളം പൂര്‍ത്തിയാക്കാനാണ് ഇംഗ്ലണ്ടിലെ റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ബോട്ടാണിസ്റ്റ് ജോണ്‍ മാര്‍ഗരറ്റ് ലെഗ്ഗി 1939 ല്‍ വാലിയിലെത്തിയത്. ഒരു വാനമ്പാടിയെപ്പോല്‍ പൂക്കള്‍ തൊട്ടു തൊട്ടു പോകവേ അഞ്ചാം നാള്‍ ഒരു പാറയിടുക്കില്‍ വഴുതിവീണു പാവം ലെഗ്ഗി. ഇന്നും താഴ് വരയില്‍ ലെഗ്ഗിയുടെ പ്രിയ സഹോദരി സ്ഥാപിച്ച സ്മാരകശിലയുണ്ട്. ആ ശിലയില്‍ കൊത്തി വച്ചിരിക്കുന്നത് ഇങ്ങനെ: " എന്നില്‍ സ്ഥൈര്യവും ആവേശവും പകര്‍ന്ന ഈ പര്‍വ്വത ഭംഗി എക്കാലവും എന്റെ മിഴികള്‍ നുകരുക തന്നെ ചെയ്യും".
ഫോറസ്റ്റ് ഓഫീസില്‍ ചെന്നന്വേഷിച്ചപ്പോഴാണ് ഞങ്ങള്‍ ഏറെ വൈകിയാണ് എത്തിയത് എന്നറിയുന്നത്. നാലു മാസമാണ് പൂക്കാലം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ. ആഗസ് റ്റോടെ കൊടിയിറക്കം. അഞ്ഞൂറ്റി ഇരുപത്തൊന്ന് പൂക്കുന്ന ചെടികള്‍... പതിമൂന്നിനം സസ്തനികള്‍. പലതും എന്‍ഡമിക് സ്പീഷിസുകള്‍.പുഷ്പാവതി കടക്കാന്‍ മരപ്പാലം . വെള്ളമെടുക്കാന്‍ ഇറങ്ങി കാല്‍ വഴുതി കുത്തൊഴുക്കില്‍. ഹിമപാളിയില്‍ നിന്നുള്ള നീരൊഴുക്ക്. തണുത്ത് മരവിച്ച് പാറയില്‍ തൂങ്ങി കരയില്‍ കയറി. ആകെയുള്ള ഷക ആകെ നനഞ്ഞു. പാറയില്‍ മുട്ടി കാല്‍ വേദന പക്ഷേ മരവിപ്പാണ്. ഒരു നിമിഷം മാര്‍ഗരറ്റ് ലെഗ്ഗി വഴുതി വീണപ്പോള്‍ എന്തായിരിക്കും അവസാനമായി കണ്ടിരിക്കുക എന്ന് ചിന്തിച്ചു. പൂക്കളുടെ പുതപ്പ് അല്ലങ്കില്‍ തിളങ്ങുന്ന ഹിമശൈലം അതോ പുഷ്പാവതിയുടെ മരതകപ്പച്ചയോ?
യാത്ര തുടരുകയാണ്. എട്ടു മാസം സുരക്ഷിതമായി മഞ്ഞിനടിയില്‍ വിത്തുകള്‍ കാത്തുവച്ച് നാലു മാസത്തേക്ക് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുതുകം ദാ തൊട്ടരികെ.. കണ്ണെത്താതെ പൂക്കള്‍ വിരിഞ്ഞ് കൊഴിഞ്ഞ പുല്‍മേട്.... വഴിയില്‍ തൊട്ടുരുമ്മി ഹിമാലയന്‍ റാണി ,നീല പോപ്പി; തോളുരുമ്മി ദേവദാരു ; പഞ്ഞി മിഠായി പോല്‍ ആ സ്ടെരാസീ, ബ്രഹ്മാവിന്റെ കോപ്പി പോല്‍ വയലറ്റ് വസന്തം തീര്‍ത്ത് റാണന്‍ കുലേഷ്യ ; കല്‍ വിളക്കില്‍ ധ്യാനിച്ച് ഫ്യൂമ റീഷേ, ഇളം നീല മാതളം പോല്‍ ഭേര്‍, ഏതോ കുട്ടിയുടെ മറന്ന പമ്പരം പോല്‍ ക്രീപ്പിംഗ് ആസ്റ്റര്‍; മോഡലിംഗിനു പോസ് ചെയ്ത് പ്രിമുലേഷ്യ, കോളനിക്കാരായി നിരവധി പൂക്കളുടെ അയല്‍ക്കൂട്ടങ്ങള്‍....! ബ്രഹ്മകമലം മാത്രം കണ്ടില്ല. തെല്ലു ദു:ഖത്തോടെ മലയിറങ്ങുമ്പോള്‍ പിന്നാലെയെത്തിയ ഒരു ചെറുപ്പക്കാരനാണ് പറഞ്ഞത്.. ബ്രഹ്മകമലം ഹേമകുണ്ട് സാഹിബിലുണ്ട് എന്ന്! ലങ്കാറില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണില്‍ വിളിച്ച് , വീണ്ടും പുതപ്പില്‍ ചുരുണ്ടുകൂടി. നാളെ നേരത്തേ എഴുന്നേറ്റ് ഹേമകുണ്ടിലേക്ക് കുതിരയെ ഏര്‍പ്പാടാക്കണം. ബ്രഹ്മകമലം ദാ ഒരു രാത്രി അകലെ!
(നാളെ: ബ്രഹ്മകമലത്തിന്റെ കവിളില്‍ ഒരുമ്മ )
Adjust Story Font
16