Quantcast

മാണ ഗ്രാമം അഥവാ ഇന്ത്യയുടെ അതിര്‍ത്തിയിലെ അവസാനത്തെ ചായക്കട (നാലാം ഭാഗം)

MediaOne Logo

Web Desk

  • Published:

    4 Nov 2016 11:21 AM GMT

മാണ ഗ്രാമം അഥവാ ഇന്ത്യയുടെ അതിര്‍ത്തിയിലെ അവസാനത്തെ ചായക്കട (നാലാം ഭാഗം)
X

മാണ ഗ്രാമം അഥവാ ഇന്ത്യയുടെ അതിര്‍ത്തിയിലെ അവസാനത്തെ ചായക്കട (നാലാം ഭാഗം)

അടുത്ത് താഴെയായി ഗണേഷ് ഗുഹ. ആറു മാസം കൊടും മഞ്ഞു വീഴ്ചയില്‍ മ. ണ ഗ്രാമം ഉപേക്ഷിച്ച് എല്ലാവരും ചമോലിയിലേക്ക് പോകും. ഒരു ചെടി പോലും നില്‍ക്കില്ല മഞ്ഞു മൂടിയ മണയില്‍.വ്യാസന്‍റെ കഥയ്ക്ക് കരുത്തുണ്ടെങ്കിലും വ്യാസ ഗുഹയുടെ കഥയക്ക് അതില്ലന്ന് തോന്നി. വ്യാസഗുഹയ്ക്കു അടുത്ത് ‘ ആദ്യത്തെ - അവസാന ‘ ചായക്കട! കുന്നിറങ്ങി നടന്നാല്‍ ചെന്നെത്തുന്നത് ഒരു നാഗ സന്യാസിയുടെ അരികില്‍ ഭസ്മം പൂശി നാഗന്‍. പക്ഷെ നാലു മണി വരെ മാത്രമാണ് ഇഷ്ട ന്‍റെ ദര്‍ശനം, ശേഷം വിളക്കണച്ച് കയറി പോകും. നാഗന്‍റെ ഇരിപ്പിടത്തില്‍ നിന്നും തൊട്ടു താഴെ സരസ്വതി നദി താഴേക്കു പതിക്കുന്നത് കാണാം. മാനസ സരോവറില്‍ നിന്നും ഒഴുകിയെത്തിയ ജലധാര തൊട്ടരികെ. സരസ്വതി നദി കടന്നാണത്രേ പാണ്ഡവര്‍ സ്വര്‍ഗ്ഗം പൂകിയത്. ഇവിടെ സരസ്വതി നദി കടക്കാന്‍ കഴിയാതെ പോയ പാഞ്ചാലിയ്ക്ക് വേണ്ടി ഭീമന്‍ വലിയ ഒരു കല്ലുരുട്ടി പാലം തീര്‍ത്തുവത്രേ! ഭീം പുല്‍ അഥവാ ഭീമന്‍റെ പാലം. അതിവിടുണ്ട് ദാ എന്‍റെ കാല്‍ ചുവട്ടില്‍ ഉടല്‍ താങ്ങി. ഭീം പുലില്‍ നിന്ന് സരസ്വതി നദിയിലേക്ക് നോക്കിയപ്പോൾ മഴവില്ല്. . .ഭീമന്‍ ഇട്ടു കൊടുത്ത പാലം കടക്കുമ്പോഴും ഈ മഴവില്ലില്‍ പാഞ്ചാലി അര്‍ജ്ജുനന് ഒളിയമ്പ് എയ്തിട്ടുണ്ടാകുമോ? താന്‍ മോഹിച്ചത് വെറും മഴവില്ലാണന്ന് ഭീമന്‍ ഈ പാലത്തില്‍ വച്ച് തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? ആര്‍ക്കറിയാം? ഛായാ മുഖികൈമാറുകയാണ് കഥാപാത്രങ്ങൾ!

രണത്തിന്റെ സ്പര്‍ശമുള്ള ഉറക്കം വല്ലാതെ ക്ഷീണിപ്പിച്ചിരുന്നതിനാല്‍ നേരത്തേ നിശ്ചയിച്ചതിലും വൈകിയാണുണര്‍ന്നത്. സംഘത്തിന്റെ പാതി രാവിലെ തന്നെ തപ്ത കുണ്ടിലെ ചൂടു കുളിക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. ബദരിയിലെ പകല്‍ പൂരം തീര്‍ന്ന പകല്‍ പോലെ നിര്‍വ്വികാരമാണ്. വെയില്‍ ചൂടു കായുന്ന മനുഷ്യര്‍ പുതപ്പില്‍ നിന്ന് ശരീരം മെല്ലെ പുറത്തു കാട്ടുന്നു. ചില മലയാളി സംഘങ്ങള്‍ വഴിക്കച്ചവടക്കാരോട് മലയാള-ഹിന്ദി സങ്കര ഭാഷയില്‍ മാലകള്‍ വിലപേശി നീങ്ങുന്നത് കാണാം. ലൈസന്‍സുള്ള എം പോറിയങ്ങളില്‍ തിരക്കില്ല. ഇവിടുത്തെ സ്ഫടിക മാല പ്രസിദ്ധമാണ്. ഗ്ലേഷിയര്‍ ഫോസിലുകളില്‍ നിന്നാണ് ഈ സ്ഫടിക കണങ്ങള്‍ എടുക്കുന്നതത്രേ. ചെറു സ്ഫടിക മുത്തുക്കള്‍ ചേര്‍ത്തുരസിയാല്‍ കുഞ്ഞു തീ വെളിച്ചം ഉണ്ടായാല്‍ മാത്രമേ അവ സ്ഫടികമെന്നുറപ്പിക്കാനാകൂ. സ്ഫടിക മാലയുടെ അഗ്നി ശുദ്ധി തെളിയിക്കാന്‍ വേണ്ടി കടക്കാരന്‍ മുകള്‍ നിലയിലെ ഇരുട്ടറയില്‍ കൊണ്ടു പോയി, കല്ലുകളുരസി തീ മിന്നിച്ചു. എല്ലാ തണുപ്പുകളും ഉള്ളില്‍ അഗ്നി സൂക്ഷിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തി കഴുത്തിലണിഞ്ഞപ്പോള്‍ ചെറു തണുപ്പ്.

എല്ലാവരും തിരികെയെത്തിയതോടെ വേഷം മാറി ചെറു പ്രാതല്‍ കഴിച്ച് പുറപ്പെട്ടു. ഈ യാത്രയുടെ അടുത്ത വിചിത്രമായ ലക്ഷ്യത്തിലേക്ക്. ചൈനയുടെ അതിരിലുള്ള ഇന്ത്യയുടെ അവസാനത്തെ ചായക്കടയിലെ ചായ കുടിക്കണം. എല്ലാ വലിയ യാത്രകളും ചെറിയ സ്വപ്നങ്ങള്‍ പിന്തുടര്‍ന്നാണല്ലോ തുടങ്ങാറ്. ഇത്തരം യാത്രകളുടെ ലഹരിക്ക് ചെറു ഭാണ്ഡങ്ങളും ഭാരമില്ലാത്ത പ്രതീക്ഷകളുമാണ് ഉത്തമം. മണ എന്ന ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമം ബദരിയില്‍ നിന്ന് മൂന്നു കിലോമീറ്ററകലെയാണ്. ചൈനയുടെ അതിരിലേക്ക് 24 കിലോമീറ്റര്‍ മാത്രം. മണ കഴിഞ്ഞാല്‍ പിന്നീട് ജനവാസ കേന്ദ്രങ്ങളില്ല. അതു കൊണ്ട് തന്നെ ഇവിടെ യു ള്ള ചായക്കടകളിലെല്ലാം ഇന്ത്യയുടെ അവസാന ചായക്കട എന്ന എഴുതി യാത്രക്കാരെ കാത്തിരിക്കുന്നു. നേരത്തേ തന്നെ ട്രിപ്പ് ഉപദേശകര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് സരസ്വതി നദിയുടെ തീരത്ത് ഭീം ഫുലിനോട് ചേര്‍ന്നുള്ള ചായക്കടയില്‍ നിന്ന് ചായ കുടിക്കാം എന്ന് തീരുമാനിച്ചിരുന്നു. മണ എന്ന ഗ്രാമത്തില്‍ ആകെ അറുനൂറില്‍ താഴെ ജനസംഖ്യയെ ഉള്ളൂ. ഭൂരിപക്ഷവും ഭോട്ടിയ വംശത്തില്‍പ്പെട്ടവര്‍. താക്കൂര്‍ എന്ന വംശ നാമത്തിലോ രഘുവംശി രജ്പുത്ത് എന്നോ അറിയപ്പെടാനത്രേ അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. ഭോട്ടിയ എന്നത് ടിബറ്റിന്റെ പേരില്‍ നിന്നാണ് പരിണമിച്ചെത്തിയത്.നല്ല കമ്പിളിനെയ്ത്തുകാരും കൃഷിക്കാരുമാണ് ഇവര്‍. തങ്ങള്‍ തുന്നിയ കമ്പിളി തൊപ്പികളും ജാക്കറ്റുകളും കല്ലും മണ്ണും ഷീറ്റും കൊണ്ടുണ്ടാക്കിയ താത്ക്കാലിക കെട്ടിടങ്ങള്‍ക്കു മുമ്പിലെ കല്‍ത്തിട്ടില്‍ നിരത്തി വച്ച്. സ്ത്രീകളും കുട്ടികളും ഇരിക്കുന്നു. പ്രായം ചെന്ന പുരുഷന്‍മാരാകട്ടെ വന്‍തുളസിയും ഹിമാലയ ഓഷധചെടിവേരുകളും വില്‍ക്കുന്നു.


വ്യാസന്‍ മഹാഭാരതം വ്യസിച്ചു എന്ന് വിശ്വസിക്കുന്ന ഗുഹ മണയിലാണ്.വ്യാസ ഗുഹ ഒരു ചെറു കുന്നിന്റെ പുറത്താണ്. ഗ്രാനൈറ്റ് പാളികള്‍ ഒരു താളിയോല ക്കെട്ട് പോലെ രൂപം കൊണ്ട ഗുഹ. അടുത്ത് താഴെയായി ഗണേഷ് ഗുഹ. ആറു മാസം കൊടും മഞ്ഞു വീഴ്ചയില്‍ മ ണ ഗ്രാമം ഉപേക്ഷിച്ച് എല്ലാവരും ചമോലിയിലേക്ക് പോകും. ഒരു ചെടി പോലും നില്‍ക്കില്ല മഞ്ഞു മൂടിയ മണയില്‍.വ്യാസന്റെ കഥയ്ക്ക് കരുത്തുണ്ടെങ്കിലും വ്യാസ ഗുഹയുടെ കഥയക്ക് അതില്ലന്ന് തോന്നി. മാത്രവുമല്ല വ്യാസന്‍ ഒരാള്‍ക്കു പകരം വ്യസിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഒരു സ്ഥാന പ്പേരാണ് എന്ന വായനയും ശക്തമാണല്ലോ . വ്യാസഗുഹയ്ക്കു അടുത്ത് ' ആദ്യത്തെ - അവസാന ' ചായക്കട! കുന്നിറങ്ങി നടന്നാല്‍ ചെന്നെത്തുന്നത് ഒരു നാഗ സന്യാസിയുടെ അരികില്‍ ഭസ്മം പൂശി നാഗന്‍. പക്ഷെ നാലു മണി വരെ മാത്രമാണ് ഇഷ്ട ന്റെ ദര്‍ശനം, ശേഷം വിളക്കണച്ച് കയറി പോകും. നാഗന്റെ ഇരിപ്പിടത്തില്‍ നിന്നും തൊട്ടു താഴെ സരസ്വതി നദി താഴേക്കു പതിക്കുന്നത് കാണാം. മാനസ സരോവറില്‍ നിന്നും ഒഴുകിയെത്തിയ ജലധാര തൊട്ടരികെ. സരസ്വതി നദി കടന്നാണത്രേ പാണ്ഡവര്‍ സ്വര്‍ഗ്ഗം പൂകിയത്. ഇവിടെ സരസ്വതി നദി കടക്കാന്‍ കഴിയാതെ പോയ പാഞ്ചാലിയ്ക്ക് വേണ്ടി ഭീമന്‍ വലിയ ഒരു കല്ലുരുട്ടി പാലം തീര്‍ത്തു എന്ന കഥ.ഭീം പുല്‍ അഥവാ ഭീമന്റെ പാലം. അതിവിടുണ്ട് ദാ എന്റെ കാല്‍ ചുവട്ടില്‍ ഉടല്‍ താങ്ങി. ഭീം പുലില്‍ നിന്ന് സരസ്വതി നദിയിലേക്ക് നോക്കിയപ്പോള്‍ ഇളം വെയിലില്‍ വിരിഞ്ഞ മഴവില്ല്. . .

ഭീമന്‍ ഇട്ടു കൊടുത്ത പാലം കടക്കുമ്പോഴും ഈ മഴവില്ലില്‍ പാഞ്ചാലി അര്‍ജ്ജുനന് ഒളിയമ്പ് എയ്തിട്ടുണ്ടാകുo.താന്‍ മോഹിച്ചത് വെറും മഴവില്ലാണന്ന് ഭീമന്‍ ഈ പാലത്തില്‍ വച്ച് തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? അമ്പ് തൊടുക്കാന്‍ മഴവില്ലിനാവില്ലെന്ന വലിയ പാഠം രണ്ടാമൂഴക്കാരന്‍ ഒടുവില്‍ പഠിച്ചിട്ടുണ്ടാകുമോ? ആര്‍ക്കറിയാം? ഛായാ മുഖികൈമാറുകയാണ് കഥാപാത്രങ്ങള്‍, കഥയിലും ചുറ്റുമുള്ള ജീവിതത്തിലും.

ഭീമന്റെ പാലത്തിനു തൊട്ടു താഴെ രണ്ടു 'അവസാന' ചായക്കടകള്‍. അതില്‍ ഒരിടത്തു ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്ത് സരസ്വതിയുടെ കരയില്‍ ഇരുന്നു. യാത്രയുടെ അവസാന ഘട്ടത്തിലേക്കാണ്. ബ്രഹ്മകമലം തേടി തുടങ്ങിയ യാത്ര ദാ ഈ ചായക്കടയിലെത്തി മറ്റൊരു മോഹവും പൂര്‍ത്തിയാക്കുന്നു. ചെറിയ മോഹങ്ങളെ പിന്തുടരുന്ന കുഞ്ഞു യാത്രകളാണ് ജീവിച്ചു തീര്‍ക്കുന്നത്. മോഹത്തിന്റെ സത്യസന്ധതയാണ് സന്തോഷത്തിന്റെ അളവുകോല്‍. ഈ മഹാരാജ്യത്തിന്റെ ഒരേ ഒരു അതിരില്‍ ചായ വില്‍ക്കുന്നത് ഞാനാണെന്ന ഭാവത്തില്‍ ചിരിച്ചു കൊണ്ട് അയാള്‍ കെറ്റിലില്‍ നിന്ന് ചായ പകര്‍ന്നു. ചൂടു ചായ ! ഇന്ത്യയുടെ അവസാന ചായക്കടയിലെ ചായയ്ക്ക് കുറവല്ല കടുപ്പം. ചായക്കടയുടെ മുകളില്‍ ദേശീയതയുടെ ഓര്‍മ്മപ്പെടുത്തല്‍. ചൈന യുടെ അതിരിലെ ഹ്യൂമന്‍ ഷീല്‍ഡു പോലെ ഒരു ഗ്രാമം. അതില്‍ അതിരിലെ അവസാനത്തെ ചായ ഒരഭിമാനവും ബ്രാന്‍ഡുമായി ജീവിക്കുന്ന കുറേ മനുഷ്യര്‍ . എന്തെല്ലാം ബ്രാന്‍ഡുകള്‍ ആണ് നമുക്ക് ചുറ്റും. വ്യാസന്റെ ഗുഹയും ,ഭീമന്റെ പാലവും കടന്നാല്‍ ഒറ്റയടിപ്പാത ... ആറു കിലോമീറ്റര്‍ നടന്നു കയറിയാല്‍ വസുധാര....
പാണ്ഡവര്‍ സ്നാനം ചെയ്ത സ്വര്‍ഗ്ഗധാര.കുളിക്കണം മതിവരുവോളം, ഒരോ അണുവിലും അറിയണം ഹിമാലയത്തിന്റെ വിരല്‍ സ്പര്‍ശം.

(തുടരും)

TAGS :

Next Story