Quantcast

ഏതൊരു ട്രാവൽ ഫോട്ടോ​ഗ്രാഫറും പകർത്താൻ ആ​ഗ്രഹിക്കുന്ന പത്ത് ചിത്രങ്ങൾ

ഫോട്ടോഗ്രഫിയുടെ സൗന്ദര്യത്തെ അനുഭവിക്കാന്‍ നിങ്ങൾക്ക് പകർത്തി തുടങ്ങാവുന്ന ലോകത്തിലെ പത്ത് ചിത്രങ്ങളിലൂടെ.

MediaOne Logo

Web Desk

  • Published:

    8 Nov 2018 2:31 PM GMT

ഏതൊരു ട്രാവൽ ഫോട്ടോ​ഗ്രാഫറും പകർത്താൻ ആ​ഗ്രഹിക്കുന്ന പത്ത് ചിത്രങ്ങൾ
X

ആ അഫ്ഗാൻ പെൺകുട്ടിയുടെ ചിത്രം. കലാപത്തിന്റെ ആഴവും വ്യാപ്തിയും ലോകത്തെ അറിയിച്ച ചിത്രം. ആ പടം ആദ്യമായി കണ്ടത് എനിക്കൊരിക്കലും മറക്കാനാവില്ല. ആ പടത്തിന് പിന്നിലെ കൈകൾ സറ്റീവ് മെക്കുറിയുടേതായിരുന്നു. ഈ പടത്തോട് കൂടി ലോകത്തിലെ മികച്ച ഛായാഗ്രഹകരിൽ ഒരാളായി മാറി അദ്ദേഹം. കെവിൻ കാർട്ടറിന്റെ പുരസ്കാരം കരസ്ഥമാക്കിയ struggling girl ഫോട്ടോഗ്രാഫും ഒരിക്കലും മറക്കാനാവാത്തതാണ്. ഈ രണ്ട് ചിത്രങ്ങളും മനുഷ്യവംശത്തിന്റെ സംഹാരത്തെ ഒപ്പിയെടുക്കുന്നവയായിരുന്നു. നിങ്ങൾക്ക് ഏതൊരു യുദ്ധത്തോടും വെറുപ്പാണെങ്കിൽ ഈ ചിത്രങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ കൊത്തിവെക്കപ്പെടും.

ഫോട്ടോഗ്രഫിയുടെ സൗന്ദര്യത്തെ അനുഭവിക്കാന്‍ നിങ്ങൾക്ക് പകർത്തി തുടങ്ങാവുന്ന ലോകത്തിലെ പത്ത് ചിത്രങ്ങളിലൂടെ...

ചൈനയിലെ കോർമോറന്റ് മത്സ്യതൊഴിലാളികൾ (Chinas Cormorant Fishermen)

ആയിരം കൊല്ലത്തെ പാരമ്പര്യത്തെ ക്യാമറയിലൂടെ പകർത്തുന്നതിനേക്കാൾ ഭംഗി വേറെ എന്തുണ്ട്? അതും ഗ്യൂലിനിലെ (Guilin) പുഴക്കരികിൽനിന്നാകുമ്പോൾ. ഒറ്റക്കോ കൂട്ടായോ നിങ്ങൾക്ക് പോകാവുന്നതാണ്. ജീവിതം മോഡിപിടിപ്പിക്കുന്ന മത്സ്യതൊഴിലാളികളുടെ സുന്ദരമായ ചിത്രങ്ങൾ പകർത്താം

മം‍ഗോളിയയിലെ കഴുകൻ വേട്ടക്കാർ

മം‍ഗോളിയയിലെ കഴുകൻ വേട്ടക്കാർ, കോർമോറന്റ് മത്സ്യതൊഴിലാളികൾ, തുടങ്ങി വ്യത്യസ്ഥ മനുഷ്യരുടെ ജിവിതത്തെ പകർത്തുന്നത് ആകർഷണീയമായിരിക്കും. മം
ഗോളിയയിലെ നൊമാ‍ഡിക് ജീവിതങ്ങളെ സൂക്ഷമമായി പകർത്താം. കൂടെ കഴുകൻ വേട്ടക്കാരെയും.

ബാലിയിലെ നെൽവയലുകൾ

ലോകത്ത് ഏറ്റവും കൂടുതൽ പകർത്തപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. നിങ്ങൾ നല്ല ഒരു പ്രക്യതി ഛായാഗ്രഹനാകാൻ ആഗ്രഹിക്കുന്നെങ്കിൽ ഉബുദ് നിങ്ങളെ വിളിക്കുന്നു. ഇന്ത്യനേഷ്യ സുന്ദരമായി ആസ്വദിക്കാൻ കഴിയുന്ന ഒരുനാടും കൂടിയാണ്.

നോർവയിലെ നോർത്തേൺ ലൈറ്റ്സ്

ഇത്തിരി ചെലവുള്ള യാത്രയാണെങ്കിലും പോകാനും ആസ്വദിക്കാനുമായാൽ അത് ഉപമകൾക്കപ്പുറത്തായിരിക്കും. ഒരുപാട് ടൂർ പാക്കേജ് ടീമുകളുണ്ടവിടെ. അവർ നോർത്തേൺ ലൈറ്റ്സ് ഫോട്ടോഗ്രഫി ടൂർ തന്നെ സംഘടിപ്പിക്കുന്നുണ്ട്. മനം മയക്കുന്ന പ്രക്യതി ഭംഗിയെ വേണ്ടാളം ആസ്വദിച്ച് പകർത്തൂ.

രാത്രിയിലെ തിളങ്ങുന്ന ഈഫിൾ ടവർ

ഇതും ഒട്ടുമിക്ക ഫോട്ടോഗ്രാഫർമാരും പകർത്തിയതാണ്. എന്നാൽ ഒരുപാട് കവികൾ, കലാകാരന്മാരുമെല്ലാമുള്ള നഗരത്തോടുള്ള പ്രണയം നമ്മെ അവിടെ എത്തിക്കും. ഇടതിങ്ങിനിൽക്കുന്ന ആകാശചുമ്പികളായ കെട്ടിടങ്ങൾക്കിടയിൽ തിളങ്ങുന്ന ഈഫിൾ ടവർ, പറ‍‍ഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. കെട്ടിടങ്ങളുടെ നിർമാണ കലയെ (art of architecture) വേണ്ടോളം ആസ്വ
ദിക്കാം. ഒരു ക്ലാസിക് ഫോട്ടോ എടുക്കൂ. നിങ്ങളുടെ അമൂല്യചിത്രങ്ങളിലൊന്നായിരിക്കും അത്.

ഉക്രൈനിലെ പ്രണയ തുരങ്കം

പ്രക്യതി ഫോട്ടോഗ്രഫിയിലെ മനോഹരമായ ഒന്നാണിത്. ഇടതൂർന്ന് ഇലകളാൽ മൂടപ്പെട്ട തുരങ്കം. ആദ്യമായി കാണുമ്പോൾ തന്നെ നിങ്ങൾക്കിതിന്റെ അത്ഭുതം അനുഭവിച്ചറിയാനാകും.

ബൂട്ടാണിലെ ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി.

ഇന്ത്യക്കാരനാണ് നിങ്ങളെങ്കിൽ കാശ്മീരിലെ അഴകുള്ള ചിത്രങ്ങൾ പകർത്തിയിട്ടുണ്ടാകുമല്ലോ. എന്നാൽ സുന്ദരിയായ അയൽക്കാരി ഭൂട്ടാനെ മറക്കരുത്. ഭൂട്ടാനിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടികൊണ്ടിരിക്കാണ്. വ്യത്യസ്തമായ ഭൂപ്രക്യതിയും പ്രസിദ്ധമായ ടൈ
ഗേഴ്സ് നെസ്റ്റ് മൊണാസ്ട്രിയും പകർത്താം.

ശരത്കാല ന്യൂയോർക്

ന്യൂയോർകിലെ ശരത്കാലം നാഗരിക കാവ്യംപോലെയാണ്. പൊഴിഞ്ഞ് കിടക്കുന്ന ആപ്പിൾ ഇലകൾ കണ്ണിനും മനസ്സിനും കുളിര് നൽകുന്ന കാഴ്ച്ചകളാണ്.

ആഫ്രിക്കയുടെ ബിഗ് ഫൈവ്

ട്രാവൽ ഫോട്ടോഗ്രാഫിയിലെ മനോഹരമായ ഒന്നാണ് കാടും അവിടത്തെ ജീവിതങ്ങളും. ആഫ്രിക്ക അതിന് നല്ല ഒരു സ്ഥലമാണ്. നിങ്ങളുടെ വന്യജീവികളെ പകർത്താനുള്ള ആഗ്രഹത്തെ മുഴുവനായും ത്യപ്തിപ്പെടുത്താൻ ആഫ്രികക്കാകും.

ശരത്കാല കാശ്മിർ

ഇലപൊഴിയും കാശ്മിരിനെ വർണിക്കാൻ വാക്കുക കൊണ്ടാകില്ല. സ്വർണനിറത്തിൽ പുതപ്പ് വിരിച്ചിരിക്കുന്ന ചിനാർ ഇലകൾ ശരിക്കും കാശ്മീരിനെ ഛായാചിത്രംപോലെ സുന്ദരമാക്കുന്നു.

TAGS :

Next Story