പി ജയരാജന്റെ പേരില്‍ രണ്ട് കൊലക്കേസടക്കം പത്ത് കേസുകള്‍
ജയരാജന്റെ നിക്ഷേപം 8,22,022 രൂപയും (ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം) ഭാര്യയുടേത് 31,75,418 രൂപയുമാണ്
വടകര ലോക്‌സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജന്റെ പേരില്‍ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് വിവരങ്ങളുള്ളത്.
ജയരാജനെതിരായ കേസുകളിൽ ഒന്നിൽ രണ്ട് വർഷത്തേക്ക് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അതിൽ അപ്പീൽ നൽകിയിട്ടുണ്ട്. ജയരാജന്റ കൈവശമുള്ളത് 2000 രൂപ മാത്രമാണുള്ളത്. ഭാര്യയുടെ കയ്യിലാകട്ടെ 5000 രൂപയുമാണുള്ളത്. ജയരാജന്റെ നിക്ഷേപം 8,22,022 രൂപയും (ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം) ഭാര്യയുടേത് 31,75,418 രൂപയുമുണ്ട്. ജയരാജന്റെയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്. ജയരാജന്റെ പേരില്‍ വായ്പയൊന്നുമില്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്.
ജയരാജന്റെ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്റെ മാരുതി സ്വിഫ്റ്റുമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
Adjust Story Font
16