അടുക്കള ജോലിക്കിടെ സ്ത്രീയുടെ മുടിയില്‍ തീപിടിച്ചു, കത്തുന്നത് അറിയാതെ ജോലി തുടര്‍ന്നു: വൈറലായി വീഡിയോ
എവിടെയാണെന്നോ എപ്പോഴാണ് ഈ സംഭവം നടന്നതെന്നോ വ്യക്തമല്ല
അടുക്കള ജോലിക്കിടെ സ്ത്രീയുടെ മുടിയില്‍ തീപിടിച്ചു. ജോലിയില്‍ പൂര്‍ണ ശ്രദ്ധയിലായിരുന്ന സ്ത്രീ തലമുടി കത്തുന്നത് തുടക്കത്തില്‍ അറിഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
അടുക്കളയില്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് നിന്ന് സ്ത്രീ ജോലി ചെയ്യുകയാണ്. താഴേക്ക് കുനിഞ്ഞ് ഇവര്‍ എന്തോ എടുക്കുന്നു. ആ സമയത്താണ് മുടിയില്‍ തീ പിടിച്ചത്. എന്നാല്‍ ഇത് അറിയാതെ സ്ത്രീ തന്റെ ജോലി തുടര്‍ന്നു. മുടി നിന്ന് കത്തുമ്പോഴും അവര്‍ അടുക്കളയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും പാചകം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
വശത്തായി ഉണ്ടായിരുന്ന കണ്ണാടിയിലൂടെ തലമുടി കത്തുന്നത് കണ്ടതോടെ ഞെട്ടിയ ഇവര്‍ തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ തീ അണയ്ക്കാന്‍ സ്ത്രീയ്ക്ക് സാധിച്ചു. വീഡിയോ കണ്ടവരെല്ലാം ഇപ്പോള്‍ ആശ്ചര്യപ്പെടുകയാണ്. എവിടെയാണെന്നോ എപ്പോഴാണ് ഈ സംഭവം നടന്നതെന്നോ വ്യക്തമല്ല. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
This Lady is on Fire . #ViralVideo #Viral #fire #onfire pic.twitter.com/YOIFHpziZ3
— Prashant Sahu 🇮🇳 (@suryanandannet) September 19, 2021
Adjust Story Font
16