സ്വര്‍ണം കൊണ്ട് ലോകത്തെ 'ഏറ്റവും വിലയേറിയ സോപ്പ്'
2,800 ഡോളര്‍ (ഏകദേശം 2.07 ലക്ഷം രൂപ) വില വരുന്ന ഈ സോപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ലെബനോനിലെ ട്രിപ്പോലിയിലാണ്
പലചരക്കുകടകളില്‍ നിന്ന് പത്ത് രൂപയ്ക്കും ഇരുപത് രൂപയ്ക്കും സോപ്പ് വാങ്ങാത്തവരുടെ എണ്ണം വിരളമായിരിക്കും. എന്നാല്‍ സ്വര്‍ണത്തിന്റെയും ഡയമണ്ടിന്റെയും പൗഡര്‍ കൊണ്ടു നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വിലയേറിയ സോപ്പിന് കുറച്ച് കേട്ടിട്ടുണ്ടോ. 2,800 ഡോളര്‍ (ഏകദേശം 2.07 ലക്ഷം രൂപ) വില വരുന്ന ഈ സോപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ലെബനോനിലെ ട്രിപ്പോലിയിലാണ്.
ലെബനോനിലെ ഒരു ചെറിയ ഫാക്ടറിയാണ് ലോകത്തെ ഏറ്റവും വിലയേറിയ സോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 17 ഗ്രാം സ്വര്‍ണ പൗഡര്‍, മൂന്ന് ഗ്രാം ഡയമണ്ട് പൗഡര്‍, ശുദ്ധമായ എണ്ണകള്‍, ഓര്‍ഗാനിക് തേന്‍, പഴകിയ ഔദ്, ഈന്തപ്പഴം എന്നിവ ചേര്‍ത്ത് ആറ് മാസമെടുത്താണ് സോപ്പ് നിര്‍മ്മിച്ചത്. യുഎഇയിലെ ചില ഷോപ്പുകളിൽ മാത്രമായിരിക്കും ഈ സോപ്പ് ലഭ്യമാകുക. ലോകത്തിലെ ഏറ്റവും വിലയേറിയ ഈ സോപ്പ് വിഐപികൾക്ക് മാത്രമായിരിക്കും നൽകുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
'ഈ സോപ്പ് നിങ്ങളുടെ കുളിയെ ദിനചര്യയില്‍ നിന്ന് സന്തോഷത്തിലേക്ക് മാറ്റുന്നു, ഇതിന് മനുഷ്യരില്‍ മാനസികവും ആത്മീയവുമായ സ്വാധീനമുണ്ടെന്നും' കമ്പനി സിഇഒ പറഞ്ഞു. ഇതിന് മുമ്പും വിലയേറിയ സോപ്പ് കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്. ഖാന്‍ അല്‍ സാബൂന്‍ എന്ന് പേരിട്ടിരിക്കുന്ന സോപ്പ് ആദ്യമായി ഉത്പാദിപ്പിച്ചത് 2013 ലാണെന്നാണ് റിപ്പോര്‍ട്ട്. അന്ന് ഉത്പാദിപ്പിച്ച സോപ്പ് ഖത്തര്‍ രാജ്ഞിക്ക് സമ്മാനമായി നല്‍കിയിരുന്നു.
Adjust Story Font
16