Quantcast

എതിര്‍സ്ഥാനാര്‍ത്ഥി എന്നതല്ല കാര്യം, മനുഷ്യനല്ലേ വലുത്? ബെന്നി ബെഹനാനെ കാണാന്‍ ഇന്നസെന്‍റ് ആശുപത്രിയിലെത്തി

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യു.ഡി.എഫ് കണ്‍വീനറുമായി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    5 April 2019 11:06 AM GMT

എതിര്‍സ്ഥാനാര്‍ത്ഥി എന്നതല്ല കാര്യം, മനുഷ്യനല്ലേ വലുത്? ബെന്നി ബെഹനാനെ കാണാന്‍ ഇന്നസെന്‍റ് ആശുപത്രിയിലെത്തി
X

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യു.ഡി.എഫ് കണ്‍വീനറുമായി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഹൃദയധമനികളില്‍ തടസമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നു. തന്‍റെ എതിര്‍സ്ഥാനാര്‍ത്ഥിയാണെങ്കിലും വിവരമറിഞ്ഞയുടനെ ബെന്നി ബെഹനാനെ കാണാന്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ ഇന്നസെന്‍റ് ആശുപത്രിയിലെത്തി..

എതിര്‍സ്ഥാനാര്‍ത്ഥി എന്നതല്ല കാര്യം, മനുഷ്യനല്ലേ വലുത്? അതുകൊണ്ടാണ് ബെന്നി ബെഹനാനേ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബെന്നി ബെഹനാനെ കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹത്തിന്‍റെ ഭാര്യയെ കണ്ട് സംസാരിച്ചെന്നും പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോടായി ഇന്നസെന്‍റ് പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നും. രണ്ടു തവണ കാന്‍സര്‍ വന്ന ശേഷമായിരുന്നു അതെന്നും അന്ന് തന്റെ ശരീരത്തിന് അതിനുള്ള ശേഷിയുണ്ടോ എന്ന് ഭയന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു അനുഭവമുള്ളതുകൊണ്ട് കൂടിയാണ് പെട്ടെന്നു തന്നെ ബെന്നി ബെഹനാനെ കാണാനെത്തിയതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

ये भी पà¥�ें- ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

TAGS :

Next Story