നാല് പേജുകളിലായി 240 കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി കെ.സുരേന്ദ്രൻ
ജന്മഭൂമി ദിനപത്രത്തിലാണ് കേസുകളുടെ വിവരങ്ങള്‍ പരസ്യമായി നല്‍കിയത്.
കേസുകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തി പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. ജന്മഭൂമി ദിനപത്രത്തിലാണ് കേസുകളുടെ വിവരങ്ങള്‍ പരസ്യമായി നല്‍കിയത്. 240 കേസുകളുടെ വിവരങ്ങള്‍ നാലു പേജുകളിലായാണ് നൽകിയിരിക്കുന്നത്. കെ.സുരേന്ദ്രന്റെ കേസുകളെക്കുറിച്ച് ബി.ജെ.പിയും പരസ്യം നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ഥിക്കെതിരെയുള്ള കേസുകളെക്കുറിച്ച് മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. പ്രചാരമുള്ള പത്ര, ദൃശ്യ മാധ്യമങ്ങളില്‍ മൂന്നു തവണ പരസ്യം നല്‍കണം. ഇതനുസരിച്ചാണ് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. 240 കേസുകളുടെ വിവരങ്ങളാണ് പരസ്യം ചെയ്തിട്ടുള്ളത്. കേസുള്ള കോടതിയുടെ പേര്, കേസ് നമ്പരും കേസിന്റെ നിലവിലെ സ്ഥിതിയും, ഏതു വകുപ്പ് അനുസരിച്ചുള്ള കേസുകള്‍, ശിക്ഷിച്ചതാണോ അല്ലയോ എന്നീ കാര്യങ്ങളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കോടതികളില്‍ സുരേന്ദ്രന്റെ പേരില്‍ കേസുകളുണ്ട്. അതിക്രമിച്ചു കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍, കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യല്‍, മാരകമായ ആയുധങ്ങള്‍കൊണ്ട് ഉപദ്രവിക്കല്‍ എന്നിങ്ങനെ വിവിധ വകുപ്പുകളനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Adjust Story Font
16