Quantcast

വോട്ടെടുപ്പിനൊരുങ്ങി എറണാകുളം

ജില്ലയിൽ 21 പ്രശ്നബാധിത ബൂത്തുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വോട്ടെടുപ്പു ദിവസം അവിടങ്ങളിൽ ലൈവ് വെബ് കാസ്റ്റ് നടത്തും.

MediaOne Logo

Web Desk

  • Published:

    22 April 2019 2:28 PM GMT

വോട്ടെടുപ്പിനൊരുങ്ങി എറണാകുളം
X

എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാളെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെത്തി സുഗമമായി വോട്ട് ചെയ്യാനുളള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പറഞ്ഞു. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ വനിതാ പോളിങ് സ്റ്റേഷനുകളും ഇക്കുറി സജ്ജീകരിച്ചിട്ടുണ്ട്.

വോട്ടിങ് യന്ത്രങ്ങളെല്ലാം കമ്മീഷനിങ് പൂർത്തിയാക്കി വോട്ടെടുപ്പിന് സജ്ജമാക്കി വിതരണം ചെയ്തു കഴിഞ്ഞു. ഇനി വിരലില്‍ മഷി പുരട്ടി സമ്മതിദാനവാകാശം വിനിയോഗിക്കാന്‍ ബൂത്തിലേക്കുളള ദൂരം മാത്രം.

ജില്ലയിൽ 2486705 വോട്ടർമാരാണുള്ളത്. 1265458 സ്ത്രീകളും 1221232 പുരുഷന്മാരും 15 ട്രാൻസ്ജെൻഡറുകളുമുണ്ട്. ഇവര്‍ക്കായി 2251. പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുളളത്.

ഭിന്നശേഷി സൗഹൃദപരമായാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ മണ്ഡലങ്ങൾ തോറും ഓരോ വനിതാ പോളിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. എറണാകുളത്തെ ലോക്സഭാ മണ്ഡലങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ജില്ലയിൽ 21 പ്രശ്നബാധിത ബൂത്തുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വോട്ടെടുപ്പു ദിവസം അവിടങ്ങളിൽ ലൈവ് വെബ് കാസ്റ്റ് നടത്തും.18 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 4179 പേരടങ്ങുന്ന പോലീസ് സംഘം സുരക്ഷ ഉറപ്പാക്കും.

കേന്ദ്ര പോലീസ് സേനയിലെ 27 അംഗങ്ങൾ ജില്ലയിൽ ഡ്യൂട്ടിയിലുണ്ടാകും. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് 125 പോലീസ് സേനാംഗങ്ങളുടെ സേവനവും ഉണ്ടാകും.വോട്ടെടുപ്പിനു ശേഷം ചാലക്കുടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കളമശ്ശേരി പോളി ടെക്നിക് കോളേജിലും എറണാകുളത്തേത് കുസാറ്റിലും സൂക്ഷിക്കും.

TAGS :

Next Story