Quantcast

നിയമസഭയിൽ സ്പീക്കറും മാത്യു കുഴൽനാടനും തമ്മിൽ വാക്‌പോര്; ക്ഷുഭിതനായി മുഖ്യമന്ത്രി

സഭ നിയന്ത്രിക്കാൻ സ്പീകർക്ക് കഴിയണമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2 Feb 2023 8:09 AM

Published:

2 Feb 2023 5:16 AM

Legislative Assembly, Speaker, mathew kuzhalnadan, an shamseer
X

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറും മാത്യു കുഴൽനാടന്‍ എം.എല്‍.എയും തമ്മിൽ വാക്‌പോര്. ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഭ നിയന്ത്രിക്കാൻ സ്പീക്കർക്ക് കഴിയണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സ്പീക്കറും മാത്യു കുഴൽനാടനും തമ്മിൽ വാക്കുതർക്കമുണ്ടായത്. 'സഭ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയണം ' മണിച്ചൻ രാഷ്ട്രീയ നേതാക്കളെ പർച്ചേസ് ചെയ്തു.മണിച്ചൻ കേസിലെ സുപ്രിംകോടതി പരാമർശങ്ങൾ മാത്യു വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.

ഫിഷറീസ് മന്ത്രി നടത്തിയത് യജമാനന്റെ വെപ്രാളമാണ്. അന്വേഷണം തീരാതെ ഷാനവാസ് പ്രതിയല്ലെന്ന് മന്ത്രി പറഞ്ഞതെങ്ങനെയാണ്. പ്രതിയാകുന്നതിന് മുമ്പ് ഷാനവാസിന് സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകി. മയക്കുമരുന്ന് പ്രതികൾക്ക് സർക്കാരിന്റെ തണലും തലോടലും കിട്ടുന്നുണ്ട്.

വഴിവിട്ട മാർഗങ്ങളിലൂടെ പണം സമാഹരിച്ച ഒരുപാട് ഷാനവാസുമാർ സി.പി.എമ്മിനുണ്ട്. സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പ്രതിപക്ഷം പൂർണ പിന്തുണയാണ് നൽകിയത്. ഒരു വിഭാഗം സി. പി. എം നേതാക്കൾ പാർട്ടി പടി കയറുന്നത് ലഹരി മാഫിയയുടെ പണം കൊണ്ടാണ്. പാർട്ടി നേതാവിനെ സംരക്ഷിക്കാതെ മന്ത്രിക്ക് കസേരയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

TAGS :

Next Story