Quantcast

തോല്‍ തിരുമാവളവനും തമിഴ്‍ രാഷ്ട്രീയവും

വർഷങ്ങളോളം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ തള്ളി പറഞ്ഞിരുന്ന പന്തേഴ്സ് അതിൽ നിന്ന് വ്യതിചലിച്ച് 1999 തിലാണ് പാർട്ടി രൂപീകരിച്ചു കൊണ്ട് ആദ്യമായി മത്സര രംഗത്ത് സജീവമാകുന്നത്. ചരിത്ര പ്രധാനമായ ആ തീരുമാനം മറ്റ് പല മാറ്റങ്ങൾക്കും അത് വഴി ഒരുക്കി

MediaOne Logo

Web Desk

  • Updated:

    2021-05-12 16:02:25.0

Published:

12 May 2021 3:48 PM GMT

തോല്‍ തിരുമാവളവനും തമിഴ്‍ രാഷ്ട്രീയവും
X

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് അവലോകനങ്ങളിൽ മികച്ച നേട്ടം കൊയ്തവരുടെ കൂട്ട പാര്‍ട്ടികളിലൊന്നാണ് വി.സി.കെ (വിടുതലൈ ചിറുതൈകൾ കച്ചി) അഥവാ ലിബറേഷൻ പാന്തെഴ്സ് പാർട്ടിയും. സെക്കുലർ പ്രോഗ്രെസ്സീവ് സഖ്യത്തിൽ ആഘോഷങ്ങളിൽ മുൻനിരയിലായി തന്നെ ചുവപ്പും വെളുപ്പും നീലയുമണിഞ്ഞ് തോല്‍ തിരുമാവളവൻ നയിക്കുന്ന വി.സി കെ അംഗങ്ങളുമുണ്ടായിരുന്നു.

ലോക്സഭ വിജയം മാനിച്ചു സഖ്യത്തിനകത്ത് രണ്ട് സീറ്റ് നീട്ടിയ ഡി.എം.കെയോട് ആറു സീറ്റുകൾ വി.സി.കെ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദുത്വ ശക്തികൾക്കെതിരെ വ്യക്തമായ നിലപാടുകൾ എടുത്തതിന്റെ പേരിൽ നാഗപ്പട്ടണത്തിൽ മത്സരിച്ച ജെ മുഹമ്മദ് ഷാനവാസിനെയും തിരുപൊരുറിൽ മത്സരിച്ച എസ് എസ് ബാലാജിയെയും മറ്റു വി.സി.കെ സ്ഥാനാർഥികൾക്കെതിരെയും നിരവധി വർഗീയമായ അപഹരണ ശ്രമങ്ങൾ നടന്നിരുന്നു. എങ്കിലും അതിനെ തരണം ചെയ്തു കൊണ്ട് ദളിതുകൾ നയിക്കുന്ന തമിഴ് പാർട്ടി മത്സരിച്ച ആറു സീറ്റുകളിൽ രണ്ട് ജനറൽ സീറ്റ്‌ അടക്കം നാലെണ്ണത്തിലും വിജയിച്ചു. ഇത് വരെ മത്സരിച്ചത്തിൽ വച്ച് മികച്ച വിജയം ഇതാണ്. സ്വന്തം ചിഹ്നത്തിലാണ് ഇക്കൂട്ടർ മത്സരിച്ചത്.

പത്ത് വർഷത്തിലധികമായി മത്സരിക്കുന്നുണ്ടെങ്കിലും അംഗങ്ങളുടെ എണ്ണം കൊണ്ടോ വിഭവങ്ങൾ കൊണ്ടോ 'അംഗീകരിക്കപ്പെട്ട' പാർട്ടി ആയിരുന്നില്ല വി.സി.കെ. എന്നാൽ സംഘപരിവാറിനെതിരെ മൃദു സമീപനം കൊണ്ട് ഡി എം കെ യും മറ്റു സഖ്യകക്ഷികളും നിലകൊണ്ടപ്പോഴും 80000 ത്തോളം ആളുകൾ പങ്കെടുത്ത 'ദേശം കാപ്പോം' (രാജ്യം സംരക്ഷിക്കുക) എന്ന പേരിൽ റാലിയും കോൺഫറൻസും അടക്കമുള്ള പരിപാടികൾ പാന്തേഴ്സ് സംഘടിപ്പിച്ചിരുന്നു. കർഷക സമരം, കാവേരി ജല പ്രതിസന്ധി, സി‌എ‌എ [സിറ്റിസൺഷിപ്പ് (ഭേദഗതി) നിയമം തുടങ്ങി നിരവധി പോരാട്ടങ്ങളുടെ വി.സി.കെ ഭാഗമായിരുന്നു. ഒ.ബി.സി റിസർവേഷനെക്കുറിച്ചും ശബ്ദിച്ചിരുന്നു.



കേവലം സംഘ് വിരുദ്ധതയ്ക്കപ്പുറം വിമോചനം, അന്തസ്സ്, സാമൂഹ്യനീതി, സമത്വം എന്നീ തത്വങ്ങളാൽ നയിക്കപ്പെടുന്ന ജാതി വിരുദ്ധ വിമോചന രാഷ്ട്രീയത്തോടുള്ള പാർട്ടിയുടെ ശക്തമായ പ്രതിബദ്ധത മറ്റുള്ളവയിൽ നിന്ന് മൗലികമായി അതിനെ വ്യത്യസ്തമാക്കുന്നു. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയത്തെ വ്യക്തമായി എതിർത്തു കൊണ്ടാണ് ഇത്തവനത്തെ തിരഞ്ഞെടുപ്പിനെ അവർ നേരിട്ടത്. ബി.ജെ.പിയെയും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബ്രാൻഡിനെയും സംസ്ഥാനത്ത് കാലുറപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമായി പറഞ്ഞ ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് വി സി കെ യുടെ തലവൻ തിരുമാവലവൻ. ജാതി ഉന്മൂലനമെന്ന അംബേദ്കറുടെ ആശയത്തിലും പെരിയാറിന്റെ ദ്രാവിഡ പ്രത്യയശാസ്ത്രത്തിലും വേരൂന്നിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ. സനാതന ധർമ്മത്തെക്കുറിച്ച് ഒരു വിമർശനവുമില്ലെന്ന വസ്തുത സധൈര്യം വിളിച്ചു പറഞ്ഞ അദ്ദേഹം ഭൂരിപക്ഷ പ്രീണനത്തിനെ ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. അയോദ്ധ്യ വിധി, കശ്മീർ പ്രശ്‌ എന്നീ വിഷയങ്ങളിലും ധീരമായ നിലപാടുകൾ തോൽ തിരുമാവലവന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്തിന്റെ പേരിൽ അദ്ദേഹത്തെ ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റെയും ശത്രുവായി ചിത്രീകരിക്കാനുള്ള വ്യാപകമായ ശ്രമം സംഘ് പരിവാർ നടത്തുന്നുണ്ട്. എന്നാൽ ദ്രാവിഡ പാരമ്പര്യം തമിഴ്‌നാട്ടിൽ നിലനിർത്തണമെങ്കിൽ, ജാതി വിരുദ്ധതയും ഹിന്ദുത്വ ഉന്മൂലവും അനിവാര്യമാണെന്ന തിരുമാവലവന്റെ രാഷ്ട്രീയ തന്ത്രം സ്വീകര്യമാവുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

രാഷ്ട്രീയ പ്രവേശം

വർഷങ്ങളോളം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ തള്ളി പറഞ്ഞിരുന്ന പന്തേഴ്സ് അതിൽ നിന്ന് വ്യതിചലിച്ച് 1999 തിലാണ് പാർട്ടി രൂപീകരിച്ചു കൊണ്ട് ആദ്യമായി മത്സര രംഗത്ത് സജീവമാകുന്നത്. ചരിത്ര പ്രധാനമായ ആ തീരുമാനം മറ്റ് പല മാറ്റങ്ങൾക്കും അത് വഴി ഒരുക്കി. തീവ്ര ആദർശ വക്താക്കളായി അറിയപ്പെട്ട ഇക്കൂട്ടർ പിന്നീടുള്ള യാത്രയിൽ സഖ്യ കക്ഷികളെ കൂടി ഉൾക്കൊണ്ട് വിശാല അർത്ഥത്തിലുള്ള പോരാട്ടത്തിന് തിരി കൊളുത്തി. ഒരു വേള പരോക്ഷമായി പി എം കെ യോടൊപ്പം പോലും സഖ്യത്തിൽ സഹകരിച്ചിരുന്നു. അതേ സമയം ജാതി വിരുദ്ധ തമിഴകമെന്ന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചില്ല.

ജാതി ഉന്മൂലന പ്രത്യയശാസ്ത്രത്തിന്റെ പേരിൽ വി.സി.കെയെ ദളിത് പാർട്ടിയായി 'ചുരുക്കാനുള്ള' ശ്രമം വ്യാപകമായി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സഖ്യ കക്ഷികളും ഇതേ 'ആകുലത' പങ്ക് വെച്ചിരുന്നിടത്താണ് 2 ജനറൽ സീറ്റ് കൂടി നേടിയുള്ള പന്തേഴ്സ് ചരിത്ര നേട്ടം.



വിവിധ പൊതുവായ പ്രശ്നങ്ങളോട് അത്തരം സ്വതസിദ്ധമായ പ്രതികരണം ഉണ്ടായിരുന്നിട്ടും, പൊതുവായ കാരണങ്ങളിൽ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും, പാർട്ടിക്കു മേൽ ജാതി സ്വത്വം അടിച്ചേൽപ്പിക്കുന്നത് വഴി ഒരു വലിയ തലത്തിൽ അംഗീകാരം ലഭിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് തോൽ ആരോപിച്ചിരുന്നു. ദലിതരുടെ രാഷ്ട്രീയ ഒറ്റപ്പെടുത്തലിനെതിരായി നിലനിന്ന് കൊണ്ട് പകരം അവരെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾ പാന്തേഴ്സിന്റെ പ്രവർത്തനനങ്ങളുടെ കേന്ദ്രമായി പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ് രാഷ്ട്രീയത്തെ തലകീഴായി മാറ്റാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ പാർട്ടി എന്ന നിലയിൽ അരിക്‍വത്കരിക്കപ്പെട്ടവർക്ക് ഉപകാരപ്രദമായി സാധ്യതകളെ ഉപയോഗിക്കേണ്ട സമയമാണിത്. വിശാലമായ പ്രേക്ഷകരുമായി ഇനി ആശയവിനിമയം നടത്താനുള്ള വേദി ലഭിച്ചതിനാൽ പ്രചാരണ വിഷയങ്ങളായിരുന്ന നീറ്റ്, റിസർവേഷനുകൾ തുടങ്ങിയവയിൽ വി‌.സി‌.കെയുടെ തുടർ നീക്കങ്ങൾ നിർണായകമാണ്.

എം‌.എൽ‌.എ ആയിരിക്കെ, ഇപ്പോൾ എംപിയായ ഡി. രവികുമാർ ട്രാൻസ്‌ജെൻഡർമാർക്കായി നിരവധി നടപടികൾ സ്വീകരിക്കുകയും ചെറ്റകുടിലുകൾക്ക് പകരം കോൺക്രീറ്റ് വാസസ്ഥലങ്ങൾ സ്ഥാപിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഇതൊക്കെയും ചുരുങ്ങിയ രീതിയിൽ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. വി.സി.കെ പോലുള്ള പാർട്ടി എത്രത്തോളം പ്രചരണത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുള്ളത് എടുത്ത് പറയേണ്ടത്തില്ലല്ലോ. അവരുടെ തന്നെ മാസികയായ തമിഴ് മാൻ നവീകരണവും ഓൺലൈൻ ടിവി ചാനൽ പ്രേക്ഷകരും വി.സി.കെയുടെ സ്വീകാര്യതയ്ക്ക് നിർണായകമായ സാധ്യതകളാണ്.

ശ്രീലങ്കൻ പോരാട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാതെ തമിഴകത്തെ വി.സി.കെ കുറിച്ച് ചർച്ച ചെയ്യാൻ സാധിക്കില്ല. ഈ വിഷയത്തിൽ പ്രചാരണം നടത്തിയാണ് തിരുമാവളവൻ തന്റെ രാഷ്ട്രീയ കളരിയിൽ അങ്കം കുറിച്ചത്. അദ്ദേഹം പ്രഭാകരനുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിച്ചിരുന്നു. 2009 ൽ, സംഘർഷം അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ, തിരുമവളൻ തമിഴരെ പിന്തുണച്ചുകൊണ്ടും പോരാട്ടത്തിൽ ഇന്ത്യയുടെ പങ്കിനെ വിമർശിച്ചും നിരാഹാരസമരം നടത്തിയിരുന്നു. ഇതൊക്കെയാണെങ്കിലും, തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം ഡിഎംകെയുമായും കോൺഗ്രസുമായും കൈകോർത്തു. പാർലമെന്റിനകത്തും പുറത്തും അദ്ദേഹം ഏകാന്തമായ പ്രതിഷേധം നടത്തി, പക്ഷേ എം‌പി സ്ഥാനം രാജിവയ്ക്കുകയോ സഖ്യം വിടുകയോ ചെയ്തില്ല. ഇത് നിരവധി അനുയായികൾക്കിടയിൽ വലിയ നിരാശയുണ്ടാക്കിരുന്നു. എന്നിരുന്നാലും നിലവിലെ വിജയം പാർട്ടി പ്രവർത്തകരിൽ വലിയ പ്രതീക്ഷകൾ നല്കുന്നുണ്ട്.

വ്യവസ്ഥാപിത വിവേചനത്തിനോടുള്ള വിയോചിപ്പിന്റെ പേരിൽ വർഷങ്ങളായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന വി.സി.കെ ഇന്ന് തങ്ങളുടെ കയ്യിലുള്ള 2 എം.പിയുടെയും 4 എം.എൽ.എമാരുടെയും സാധ്യതകളെ എങ്ങനെ ഉപയോഗിക്കുമെന്ന് തമിഴകം കാണേണ്ടിയിരിക്കുന്നു.

TAGS :

Next Story