Quantcast

എല്ലാ നഗരങ്ങളിലും 12 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളും റദ്ദാക്കി

MediaOne Logo

Web Desk

  • Updated:

    2021-04-14 15:57:38.0

Published:

14 April 2021 3:45 PM GMT

എല്ലാ നഗരങ്ങളിലും 12 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ
X

കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും 12 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. വെള്ളിയാഴ്ച മുതൽ ഈ മാസം അവസാനം വരെ വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെയാണ് കർഫ്യു.

കച്ചവട കേന്ദ്രങ്ങൾ വൈകീട്ട് അഞ്ചു മണിക്ക് അടക്കണമെന്നും നിർദേശമുണ്ട്. എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കും. ഫാക്ടറികളെയും ബസ് സ്റ്റാൻഡുകളെയും ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതു ചടങ്ങുകളോ കായിക മത്സരങ്ങളോ അനുവദിക്കുകയില്ല. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരെ വരെ പങ്കെടുപ്പിക്കാം.

6,200 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. തലസ്ഥാന നഗരമായ ജയ്‌പൂരിൽ മാത്രം 1,325 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മാസത്തെ രണ്ട് ശതമാനത്തിൽ നിന്ന് എട്ട് ശതമാനത്തിലേക്ക് കുതിച്ചുയർന്നു. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളും റദ്ദാക്കി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ധോതശ്രയാണ് ഇക്കാര്യം അറിയിച്ചത്.

TAGS :

Next Story