Quantcast

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ല: അടൂര്‍ ഗോപാല കൃഷ്ണന്‍

കെ.ആർ നാരായാണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറിക്കെതിരായ സമരം ആരംഭിച്ച ശേഷം ആദ്യമായാണ് അടൂർ ഗോപാലകൃഷ്ണൻ പ്രതികരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-19 14:27:00.0

Published:

19 Dec 2022 1:25 PM GMT

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ല: അടൂര്‍ ഗോപാല കൃഷ്ണന്‍
X

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്ന ഒന്നല്ലെന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കെ.ആർ നാരായാണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറിക്കെതിരായ സമരം ആരംഭിച്ച ശേഷം ആദ്യമായാണ് അടൂർ ഗോപാലകൃഷ്ണൻ പ്രതികരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരേ ജാതി വിവേചനവും കെടുകാര്യസ്ഥതയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ദിവസങ്ങളായി വിദ്യാർഥികൾ സമരത്തിലാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിൻറെ വീട്ടു ജോലി നിർബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടർ രാജിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് സ്വീപ്പർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു.

TAGS :

Next Story