Quantcast

സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്

വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

MediaOne Logo

Web Desk

  • Updated:

    2024-05-21 12:43:11.0

Published:

21 May 2024 11:25 AM GMT

1 dead in severe turbulence on Singapore Airlines flight
X

ബാങ്കോക്ക്: സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ശക്തമായ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം കുലുങ്ങിവിറക്കുകയായിരുന്നു.

ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബാങ്കോക്കിൽ മെഡിക്കൽ സജ്ജമാണെന്ന് സുവർണഭൂമി വിമാനത്താവള അധികൃതർ വ്യക്തമാക്കി.

വിമാനയാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിംഗപ്പൂർ എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

എന്താണ് ആകാശച്ചുഴി?

ഏവിയേഷൻ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടർബുലൻസ്‌. കാറ്റിന്റെ സമ്മര്‍ദത്തിലും , ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും , വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടർബുലൻസ് അഥവാ ആകാശച്ചുഴി. ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം. എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

TAGS :

Next Story