മോശം പെരുമാറ്റത്തിന് പുറത്താക്കി, ബാറിന് തീയിട്ട് യുവാവ്; മെക്സിക്കോയിൽ 11 പേർ വെന്തുമരിച്ചു
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് യുവാവിനെ ബാർ ജീവനക്കാർ പുറത്താക്കിയത്.
മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സോനോറയിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. ബാറിൽ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തിൽ യുവാവ് തീകൊളുത്തുകയായിരുന്നെന്ന് റിപ്പോർട്ട്. മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് യുവാവിനെ ബാർ ജീവനക്കാർ പുറത്താക്കിയത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി മേയർ സാന്റോസ് ഗോൺസാലസ് അറിയിച്ചു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് തീപിടിത്തത്തിൽ മരിച്ചത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
Next Story
Adjust Story Font
16