Quantcast

ഭൂചലനം: പാകിസ്താനിലും അഫ്ഗാനിലുമായി 11 മരണം, നൂറിലേറെ പേർക്ക് പരിക്ക്

ഡൽഹിയിൽ ഇന്നലെ രാത്രി 10.20നുണ്ടായ ഭൂചലനം മൂന്ന് സെക്കൻഡ് നീണ്ടു നിന്നു

MediaOne Logo

Web Desk

  • Updated:

    2023-03-22 05:11:03.0

Published:

22 March 2023 4:17 AM GMT

earthquake shakes pakistan,afghanistan and northindia
X

ഇസ്ലാമാബാദ്: ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി 11 മരണം. പാകിസ്താനിൽ സ്വാത് താഴ്‌വരയിൽ മാത്രം നൂറിലേറെ പേർക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹിന്ദു കുഷ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക നിഗനമം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു.

പാകിസ്താനിൽ നിവധി കെട്ടിടങ്ങൾക്ക് വിള്ളലുകളുണ്ട്. ജാഗ്രതയോടെയിരിക്കാനാണ് ദുരന്ത നിവാരണ സേനയ്ക്ക് പ്രധാനമന്ത്രി നൽകിയിരിക്കുന്ന നിർദേശം. ചൈന , ഉൾപ്പെടെ 9 രാജ്യങ്ങളിലും ഭൂകമ്പമുണ്ടായി.

ഡൽഹിയിൽ ഇന്നലെ രാത്രി 10.20നുണ്ടായ ഭൂചലനം മൂന്ന് സെക്കൻഡ് നീണ്ടു നിന്നു. ജമ്മുകശ്മീരിലാണ് ഏറ്റവും കൂടുതൽ പ്രകമ്പനം അനുഭവപ്പെട്ടത്.

ഡൽഹി നഗരത്തിലും നഗരത്തോട് ചേർന്നു നിൽക്കുന്ന ഗുഡ്ഗാവ്, നോയിഡ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ചലനമുണ്ടായി .കനത്ത ചലനമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടി. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായതായാണ് വിവരം. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല.

TAGS :

Next Story