ഓട്ടിസം ബാധിത, ആൽബർട്ട് ഐൻസ്റ്റീനേക്കാളും ഐക്യു; ഈ പതിനൊന്നുകാരി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്
ഒരു നാൾ നാസയുടെ ബഹിരാകാശയാത്രികയാകുന്നത് സ്വപ്‌നം കാണുകയാണ് ഈ മിടുക്കിയിപ്പോൾ
മെക്സിക്കോ: ഓട്ടിസം ബാധിതയായതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകളും അധിക്ഷേപങ്ങളും വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട് അധര പെരെസ് സാഞ്ചസ് എന്ന പെൺകുട്ടി. എന്നാൽ അവൾ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നത് ആൽബർട്ട് ഐൻസ്‌റ്റൈനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യുയുള്ള വ്യക്തി എന്ന നിലയിലാണ്. ഇരുവർക്കും 160 ഐക്യു ഉണ്ടെന്നാണ് പറയപ്പെടുന്നത്. അധരക്ക് ഐ.ക്യു 162 ആണ്. ഇതുമാത്രമല്ല, ഈ മെക്‌സിക്കോക്കാരിയായ 11 കാരി എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തിട്ടുണ്ട്.
മൂന്നാം വയസിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് അധാരക്ക് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇതോടെ സ്‌കൂൾ പഠനം പോലും ബുദ്ധിമുട്ടിലായി. അധ്യാപകരുടെയും സഹപാഠികളുടെയും കളിയാക്കലുകൾ സഹിക്കാതെ മൂന്ന് തവണയാണ് സ്‌കൂളുകൾ മാറിയത്. എന്നാൽ ഈ ബുദ്ധിമുട്ടുകൾക്കിടയിലും മകൾ സ്വയം ബീജഗണിതം പഠിക്കുന്നതും ആവർത്തനപ്പട്ടിക മനഃപാഠമാക്കിയതും അവളുടെ അമ്മ നയേലി സാഞ്ചസ് ശ്രദ്ധിച്ചു.തുടർന്ന് അവളെ തെറാപ്പിക്കായി ചേർത്തു.
അവിടെ നിന്ന് സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിലേക്ക് (CEDAT) അയച്ചു. അവളുടെ ഐ.ക്യു 162 ആണെന്ന് അവിടെനിന്നാണ് സ്ഥിരീകരിച്ചത്. ഇത് സ്റ്റീഫൻ ഹോക്കിങ്ങിനെക്കാളും ആൽബർട്ട് ഐസ്റ്റീനിനേക്കാളും കൂടുതലായിരുന്നു. സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ച് അധര ആദ്യമായി അറിയുന്നത് അവളുടെ ഒരു ഡോക്ടറെ സന്ദർശിച്ചപ്പോഴാണ്, അവിടെ ശാസ്ത്രജ്ഞനെ പ്രദർശിപ്പിക്കുന്ന കലാസൃഷ്ടികൾ നിറഞ്ഞ ഓഫീസ് ഉണ്ടായിരുന്നു.ഇതോടെൃ
ഒരു നാൾ നാസയുടെ ബഹിരാകാശയാത്രികയാകുന്നത് സ്വപ്‌നം കാണുകയാണ് ഈ മിടുക്കിയിപ്പോൾ. മികച്ച പൊതുപ്രഭാഷക കൂടിയാണ് ഈ പെൺകുട്ടി. ജീവിതത്തിൽ തോറ്റുപോയെന്ന് കരുതുന്നവർക്ക് അവരുടെ സ്വപ്നങ്ങളും ഇഷ്ടങ്ങളും പിന്തുടരാനും സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയാണ് അധരയിപ്പോൾ.
Adjust Story Font
16