അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു
വെടിവെപ്പിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിസംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടി
അയോവ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അയോവയിലെ ഡെസ് മോയിനിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും പൊലീസ് അറിയിച്ചു.
കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വെടിവെപ്പിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിസംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടി. ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അക്രമികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
"രണ്ട് വിദ്യാർഥികളും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സ്‌കൂളിലെ ജീവനക്കാരന്‍റെ നില ഗുരുതരമാണ്"- ഡെസ് മോയിൻസ് പൊലീസ് വക്താവ് പോൾ പാരിസെക് പറഞ്ഞു.
ലോസ് ഏഞ്ചല്‍സിന് സമീപം ശനിയാഴ്ച രാത്രി നടന്ന കൂട്ടക്കൊലയ്ക്ക് പിന്നാലെയാണ് ഈ സംഭവം. ഡാന്‍സ് സ്റ്റുഡിയോയിലാണ് അന്ന് വെടിവെപ്പുണ്ടായത്. 72കാരന്‍ നടത്തിയ വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
Summary- Two people died and a third was seriously wounded Monday in a shooting at a youth outreach center in Des Moines, Iowa, police said.
Adjust Story Font
16