റഷ്യൻ സ്‌ഫോടക വസ്തുക്കൾ മണത്തറിഞ്ഞ് 2 വയസ്സുള്ള യുക്രൈനിയന്‍ നായ, സോഷ്യല്‍ മീഡിയയില്‍ 'ഹീറോ'
150ലധികം സ്ഫോടക വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ 'പാട്രൺ' സഹായിച്ചതായി യുക്രൈന്‍ സ്‌റ്റേറ്റ് എമർജൻസി സർവീസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു
റഷ്യ-യുക്രൈന്‍ യുദ്ധം ധീര കഥകള്‍ കൂടി നിറഞ്ഞതാണ്. റഷ്യന്‍ അധിനിവേശത്തെ തടയാന്‍ സൈന്യത്തിനും സാധാരണ ജനങ്ങള്‍ക്കും പുറമേ മൃഗങ്ങള്‍ കൂടി തങ്ങളാല്‍ കഴിയുന്നത് ചെയ്യുകയാണ്. യുക്രൈനിന് ചുറ്റുമുള്ള അപകടകരമായ സ്ഫോടക വസ്തുക്കള്‍ കണ്ടുപിടിച്ച് നാട്ടുകാരുടെ ഹീറോയാവുകയാണ് 'പാട്രൺ' എന്ന ജാക്ക് റസ്സൽ ടെറിയർ നായ. പാട്രന്‍റെ ധീരതയെ പുകഴ്ത്തി യുക്രൈന്‍ സ്‌റ്റേറ്റ് എമർജൻസി സർവീസ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'പാട്രൺ' 150ലധികം സ്ഫോടക വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ സഹായിച്ചതായി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടര വയസ്സുള്ള പാട്രൺ എത്ര സൂക്ഷ്മമായി ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും കണ്ടെത്തും. ആറു മാസം പ്രായമുള്ളപ്പോൾ സേവനം തുടങ്ങിയ പാട്രൺ യുക്രൈനിയന്‍ പ്രതിരോധ സേനകൾക്കിടയിൽ നല്ല കൂട്ടാണ്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് 'പാട്രണ്‍' സോഷ്യൽ മീഡിയയില്‍ വൈറലായത്. പാട്രണ്‍ നായയെ പുകഴ്ത്തി നിരവധി പേരാണ് യുക്രൈനിയന്‍ പ്രതിരോധ സേനയുടെ ഫേസ്ബുക്ക് പേജില്‍ അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്. "വീരന്മാർക്ക് മഹത്വം! 'പാട്രണ്‍' അവരുടെ കൂട്ടത്തിലുണ്ട്,"- എന്നാണ് ഒരാളുടെ കമന്‍റ് . "ഈ നായ ഒരു അത്ഭുതമാണ്. ദയവായി നിങ്ങളെയും അവനെയും പരിപാലിക്കുക! ഉക്രെയ്നിന് മഹത്വം! "- എന്ന് മറ്റൊരാള്‍ കമന്‍റ് ചെയ്തു. മറ്റൊരാള്‍ പാട്രന്‍റെ സ്കെച്ച് ട്വീറ്റ് ചെയ്താണ് സ്നേഹം പ്രകടിപ്പിച്ചത്.
കുറുക്കന്മാരെ വേട്ടയാടുന്നതിനായി 200 വർഷം മുമ്പ് ഇംഗ്ലണ്ടിൽ പരിശീലിപ്പിച്ചെടുത്ത ബ്രീഡാണ് ജാക്ക് റസ്സൽ ടെറിയർ. പാർസൺ റസ്സൽ ടെറിയർ എന്നും വിളിപേരുള്ള ഇവ പരിശീലിപ്പിക്കാനും നിയന്ത്രിക്കാനും എളുപ്പമുള്ള ബുദ്ധി കൂടിയ നായ ഇനമാണ്.
2-Year-Old Ukrainian Dog Sniffs Out Russian Explosives, Hailed As Hero
Adjust Story Font
16