Quantcast

സാന്റേഴ്സന്‍റെ ശാപം അമേരിക്കയുടെ വിധി

MediaOne Logo

Damodaran

  • Published:

    8 Nov 2016 12:30 PM GMT

സാന്റേഴ്സന്‍റെ ശാപം അമേരിക്കയുടെ വിധി
X

സാന്റേഴ്സന്‍റെ ശാപം അമേരിക്കയുടെ വിധി

ട്രംപിന്‍റെ വലതുപക്ഷ രാഷ്ട്രീയം മുന്‍നോട്ട് വച്ച 'കുടുംബ ചര്‍ച്ച ' യുടെ ശക്തവും ഏറെ മാന്യവുമായ ബദല്‍ കാമ്പയിയിരുന്നു സാന്‍റേഴ്സന്‍റേത്. മിസ്റ്റര്‍ ക്ലിന്‍ന്‍റെ ലൈംഗികാരോപണങ്ങളെ പ്രതിരോധിക്കാന്‍ ട്രംപിന്‍റെ കിടക്ക ചരിത്രം തിരഞ്ഞു പോയ ഹിലാരിയുടേതില്‍ നിന്ന് എത്രയോ പടി ഉയര്‍ന്നു ബേണിയുടെ കാമ്പയിന്‍. ബേണി കണ്ട അശ്ലീലം വാള്‍ സ്ട്രീറ്റ് വാഴുന്ന കോര്‍പ്പറേറ്റിസമായിരുന്നു; സ്ത്രീയുടെ ശരീരം അടിമപ്പെടുന്നതായികുന്നു; വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വമായിരുന്നു.....


ന്തൊരുശ്ശിരായിരുന്നു എഴുപത്തി അഞ്ചാം വയസ്സിലും വെര്‍ മൗണ്ട് സെനറ്ററായിരുന്ന ഡെമോക്രാറ്റിക് നോമിനിയാകാന്‍ ഹിലാരിക്കൊപ്പം പോരിനിറങ്ങിയ ബേര്‍ണി സാന്‍റേഴ്സന്‍. പഴയ സോഷ്യല്‍ ഡെമോക്രാറ്റ് പടക്കുതിരയുടെ എസ്റ്റാബ്ലിഷ്മെന്‍റ് വിരുദ്ധവും കോര്‍പ്പറേറ്റ് വിരോധവും അത്രകണ്ട് വ്യക്തവും അശ്ലീലവത്ക്കരിക്കപ്പെട്ട കാമ്പയിന്‍ പുതിയ മുഖം നല്‍കുന്നതുമായിരുന്നു. കോര്‍പ്പറേറ്റ് ലോബികളുടെ ചൂഷണത്തില്‍ അടിത്തൂണിളകിയ ഇടത്തരം മധ്യ വര്‍ഗ്ഗത്തിന്‍റെ യാതനകളുടെ സ്വരമായിരുന്നു സാന്‍റേഴ്സ്ന്‍.

യൂ ഹാംഷെയറിലെ പോര്‍ട്സ് മാത്തില്‍ ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ടിന് നടന്ന ഐക്യ റാലിയില്‍ പങ്കെടുത്തു കൊണ്ട് ഹിലാരിക്ക് പിന്‍തുണ കൊടുക്കുമ്പോഴും താന്‍ പാളയത്തില്‍ തന്നെ വഞ്ചിക്കപ്പെട്ടു എന്നു വിശ്വസിക്കുമ്പോഴും സാന്‍റേഴ്സ് പറയുന്നുണ്ടായിരുന്നു 'രാഷ്ട്രീയ വിപ്ലവം തുടരുക തന്നെ ചെയ്യും'. ഞാന്‍ നമ്മുടെ ' യഥാര്‍ത്ഥ ' കുടുംബ പ്രശ്നങ്ങള്‍ ഉന്നയിക്കാം എന്ന് സാന്‍റേഴ്സ് പറഞ്ഞത് പക്ഷെ അമേരിക്കയിലെ എസ്റ്റാബ്ലിഷ് പ്രേമികളായ ഡെമോക്രാറ്റുകള്‍ക്കും ട്രംപിന്‍റെ പിന്നണിയിലുള്ള കറുത്ത വര്‍ഗ്ഗ തൊഴിലാളികള്‍ക്കും മനസ്സിലാകാതെ പോയി. പരിപൂര്‍ണ്ണ സൗജന്യ സര്‍വ്വകലാശാലവിദ്യാഭ്യാസം, മെച്ചപ്പെട്ട ഏ ദായക സാര്‍വ്വത്രിക അരാഗ്യ സേവനം ,കോര്‍പ്പറേറ്റുകള്‍ക്ക് താക്കീതുമായി വാള്‍സ്ട്രീറ്റ് നിയന്ത്രണം, നാഫ്റ്റ അടക്കം ആഗോള സാമ്പത്തിക മൂലധനത്തിന്‍റെ സ്വതന്ത്ര വിഹാരം ഉറപ്പുവരുത്തുന്ന വിപണിക്കരാറുകള്‍ക്കെതിരെയുള്ള പരസ്യ നിലപാട് തുടങ്ങിയവയിലൂടെ സാസ്റ്റേഴ്സ് ഉയര്‍ത്തിയ തരംഗം സോഷ്യല്‍ ഡെമോക്രാറ്റുകളായ ഇടതു വൈറ്റ് യുവാക്കള്‍ക്ക് അവസാന ഘട്ടം വരെയും ആവേശമായി.

കഴിഞ്ഞ നവമ്പറില്‍ സാന്‍റേഴ്സ് പുറത്തു വിട്ട ആദ്യ കാമ്പയിന്‍ 'ഇനി നമുക്ക് യഥാര്‍ത്ഥ കുടുംബ വിഷയങ്ങള്‍ സംസാരിക്കാം ' എന്ന വിശേഷണം നല്‍കി. സ്ത്രീവിരുദ്ധമായ അബോര്‍ഷനെതിരെയും അറു പിന്‍തിരിപ്പന്‍ സ്വവര്‍ഗ്ഗ ലൈംഗിക വിരുദ്ധ നിലപാടു കൊണ്ടും കുടിയേറ്റ വിരുദ്ധ വംശീയ വെറി കൊണ്ടും ട്രംപിന്‍റെ വലതുപക്ഷ രാഷ്ട്രീയം മുന്‍നോട്ട് വച്ച 'കുടുംബ ചര്‍ച്ച ' യുടെ ശക്തവും ഏറെ മാന്യവുമായ ബദല്‍ കാമ്പയിയിരുന്നു സാന്‍റേഴ്സന്‍റേത്. മിസ്റ്റര്‍ ക്ലിന്‍ന്‍റെ ലൈംഗികാരോപണങ്ങളെ പ്രതിരോധിക്കാന്‍ ട്രംപിന്‍റെ കിടക്ക ചരിത്രം തിരഞ്ഞു പോയ ഹിലാരിയുടേതില്‍ നിന്ന് എത്രയോ പടി ഉയര്‍ന്നു ബേണിയുടെ കാമ്പയിന്‍. ബേണി കണ്ട അശ്ലീലം വാള്‍ സ്ട്രീറ്റ് വാഴുന്ന കോര്‍പ്പറേറ്റിസമായിരുന്നു; സ്ത്രീയുടെ ശരീരം അടിമപ്പെടുന്നതായികുന്നു; വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വമായിരുന്നു.

പക്ഷെ ബേണി സാന്‍റേഴ്സന്‍ ഒബാമയും അതിനു മുന്‍പ് ക്ലിന്‍റനും ഊട്ടി വളര്‍ത്തിയ എസ്ലാബ്ലിഷ്മെന്‍റ് ലോബിയുടെ പിന്‍തുണ ഉണ്ടായിരുന്നില്ല. ജൂലൈ പതിനാലാം തീയതി മുതല്‍ പുറത്തു വന്ന ഈ മെയില്‍ വിവരങ്ങളില്‍ സാന്‍റേഴ്സനെതിരെ ഹിലാരിക്കു വേണ്ടി കാമ്പയിന്‍ തിരിച്ചു വിട്ട കഥകള്‍ ഡെമോക്രാറ്റുകളായ ബേണി അനുകൂലികള്‍ ഇപ്പോള്‍ പുറത്തു വിടുന്‍നുണ്ട്. പ്രൈമറികളിലേക്കുള്ള തിരഞ്ഞെടുപ്പു കാമ്പയിനുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പന്ത്രണ്ട ആഴ്ചകള്‍ സംവാദം നടത്തിയപ്പോള്‍ ഡെമോക്രാറ്റിക് ക്യാമ്പില്‍ ഹിലാരിയോട് സംവദിക്കാന്‍ പരിണിത പ്രജ്ഞനായ ബേണി സാന്‍റേഴ്സിനു കിട്ടിയത് കേവലം ആറു സംവാദങ്ങള്‍ മാത്രം. അതില്‍ ആറാമത്തെയും അവസാനത്തെയുമായ സംവാദത്തില്‍ പങ്കെടുക്കാതെ പിന്‍വലിഞ്ഞ ഹിലാരിക്കു മുമ്പില്‍ അസ്ത്രം നിറച്ച ആവനാഴി പ്രയോഗിക്കാനാകാതെ നിശബ്ദനാകേണ്ടി വന്നു ബേണിക്ക്. ഹിലാരിക്കു വേണ്ടി ഡെമോക്രാറ്റിക് ക്യാമ്പില്‍ എസ്റ്റാബ്ലിഷ്മെന്‍റ് താല്‍പര്യം ഏറ്റെടുത്ത് ഉപജാപം നടത്തിയ ഷൂള്‍സിനെ പിന്നീട് നാഷണല്‍ ഡെമോക്രാറ്റിക് കമ്മിറ്റിയുടെ തലപ്പത്തു നിന്നിറക്കിയെ ങ്കിലും പിന്നീട് ഗതി സാസ്റ്റേഴ്സനുകൂലമായില്ല. എസ്റ്റാബ്ലിഷ്മെന്‍റുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി ഹിലാരിയെ മുന്‍നിര്‍ത്തി സാന്‍റേഴ്സനെ വീഴ്ത്തിയപ്പോള്‍ ബാക്കിയായത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വഷളയായ തിരഞ്ഞെടുപ്പു കാമ്പയിന്‍ . അവശേഷിച്ചത് ചരിത്രത്തിലെ ഏറ്റവും അനഭിമതരായ സ്ഥാനാര്‍ത്ഥികള്‍. തോറ്റത് ഫുക്കുയാമയുടെ പ്രവചനം. പൊലിയുന്‍ന്നത് അമേരിക്കയ്ക്കൊപ്പം ലോകത്തിന്‍റെ പ്രതീക്ഷയും.

അതുകൊണ്ടാണ് സ്ലാവേജ് സിസോക്ക് ട്രംപിന് താന്‍ വോട്ടിടുമായിരുന്നു എന്ന് പരിഹസിച്ചത്. ട്രംപിലൂടെ മൂര്‍ച്ഛിക്കുന്ന വൈരുദ്ധ്യങ്ങള്‍ക്കു മാത്രമേ പുതിയ സംവാദങ്ങള്‍ സാധ്യമാക്കാനാകൂ. പക്ഷെ ട്രംപിന് വിജയിക്കാനാകില്ല. അത്രത്തോളം അഴുകിയ ചിന്തകള്‍ക്ക് അമേരിക്കന്‍ മധ്യവര്‍ഗ്ഗം ഇടം കൊടുക്കില്ല. ബേബി സാന്‍റ്റേഴ്സിന്‍റെ പോലെ ചെറു വിപ്ലവങ്ങളെയും അവര്‍ സ്വീകരിക്കില്ല. ഹിലാരിയുടെ മുഖമാണ് അമേരിക്കയ്ക്ക് .അത് പ്രഥമവനിതയില്‍ നിന്നും വനിതാ പ്രഥമ പൗരനിലേക്കുള്ള മാറ്റമാണ് എന്ന് ആവേശപ്പെടുന്നവര്‍ ചുരുങ്ങിയ പക്ഷം സാന്‍ഡേഴ്സ് എന്ന വൃദ്ധന്‍റ 'സ്ത്രീ അവളുടെ ശരീരത്തിന്‍റെ ഉടമ ' എന്ന ക്യാമ്പയിന്‍ മറന്നു പോകരുത്.

വാല്‍ക്കഷണം: ഹിലാരി 'ലേഡീ മന്‍മോഹനെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് 'വെളുക്കപ്പെട്ട വെള്ളാപ്പള്ളിയാണ്' . സാന്‍റേഴ് സോ അമേരിക്കയുടെ 'ലോഹ്യ ' യും!

TAGS :

Next Story