അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
15കാരനായ വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
അമേരിക്കയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. 15കാരനായ വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.
ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു.
ഇന്നലെ മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വെടിയേറ്റു മരിച്ചിരുന്നു. അലബാമയിലെ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു(19)വാണ് വെടിയേറ്റ് മരിച്ചത്. വീട്ടിൽ ഉറങ്ങുകയായിരുന്നു സൂസന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്‍റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു
Adjust Story Font
16