Quantcast

ലോസ് ആഞ്ജലിസിൽ കാട്ടുതീ; അഞ്ച് മരണം

30,000ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    9 Jan 2025 2:22 AM GMT

5 dead in Los Angeles wildfire
X

ലോസ് ആഞ്ജലിസ്: അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീയിൽപെട്ട് അഞ്ചുപേർ മരിച്ചു. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നു പിടിച്ചതായാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനാ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് താമസിക്കുന്ന 30,000ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹോളിവുഡ് താരങ്ങൾ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടർന്നത്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീ പെട്ടെന്ന് പടർന്നുപിടിക്കാൻ കാരണം.

ഹോളിവുഡ് ഹിൽസിൽ വീണ്ടും തീപിടിത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. പ്രദേശത്ത് വെള്ളം വർഷിച്ച് തീകെടുത്താൻ ശ്രമം തുടരുകയാണെന്ന് അഗ്നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിൻ ക്രൗലി പറഞ്ഞു. പ്രദേശത്തെ രണ്ട് സ്‌കൂളുകൾ പൂർണമായും കത്തി നശിച്ചതായി ലോസ്ആഞ്ജലിസ് യൂണിഫൈഡ് സ്‌കൂൾ സൂപ്രണ്ട് ആർബെർട്ടോ കാർവൽഹോ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യാനായി എട്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. അപകടസാഹചര്യം നിലനിൽക്കുന്നതിനാൽ പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story