അമോണിയയുമായി വന്ന ട്രെയിൻ പാളം തെറ്റി; വിഷവാതകം ശ്വസിച്ച് 51 പേർ ആശുപത്രിയിൽ
അപകടം നടന്ന പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ബെൽഗ്രേഡ്: തെക്കുകിഴക്കൻ സെർബിയയിൽ അമോണിയ കയറ്റി വന്ന ട്രെയിൻ പാളം തെറ്റി. വിഷവാതകം ശ്വസിച്ച് 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമോണിയ ചോർച്ചയാണ് 51 വിഷബാധയ്ക്ക് കാരണമായതെന്ന് അപകടം നടന്ന പിറോട്ട് നഗരത്തിന്റെ മേയർ വ്‌ലാദൻ വാസിക് പറഞ്ഞു. വിഷവാതകം ശ്വസിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാസിക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ട്രെയിൻ പാളം തെറ്റിയത്. അമോണിയ വലിയ അളവിൽ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചെയ്തായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അപകടം നടന്ന പ്രദേശത്ത്അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 60,000 പേർ താമസിക്കുന്ന നഗരത്തിലാണ് അപകടം നടന്നത്. പ്രദേശവാസികളോട് അവരവരുടെ വീടുകളിൽ തന്നെ തുടരാൻ അധികാരികൾ ആവശ്യപ്പെട്ടു.20 ബോഗികളുള്ള ട്രെയിൻ അയൽരാജ്യമായ ബൾഗേറിയയിൽ നിന്ന് അമോണിയയുമായി വരികയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
Adjust Story Font
16