Quantcast

ഇസ്രായേൽ ഭീകരതയിൽ ഗസ്സയിലെ 70 ശതമാനം വീടുകൾ തകർന്നെന്ന് റിപ്പോർട്ട്

36 ആശുപത്രികളിൽ എട്ടെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-12-30 15:38:23.0

Published:

30 Dec 2023 3:33 PM GMT

ഇസ്രായേൽ ഭീകരതയിൽ ഗസ്സയിലെ  70 ശതമാനം വീടുകൾ തകർന്നെന്ന് റിപ്പോർട്ട്
X

ഇസ്രായേൽ ഭീകരാക്രമണത്തിലൂടെ ഗസ്സയിലെ പകുതിയോളം കെട്ടിടങ്ങളും 70 ശതമാനം വീടുകളും ഇസ്രായേൽ തകർത്തതായി റിപ്പോർട്ട്. മനുഷ്യത്വ രഹിതമായ ഇസ്രായേലി​ന്റെ കൂട്ടക്കുരുതിയിൽ വീടുകളും കെട്ടിടങ്ങളും തകർന്ന​ാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്. കെട്ടിടങ്ങൾ തകർക്കുക മാത്രമല്ല കുട്ടികളെയും സ്ത്രീകളെയുമുൾപ്പടെയുള്ളവരെ കൊന്നൊടുക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യമെന്ന് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു..

വാൾസ്ട്രീറ്റിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇസ്രായേലിന്റെ ക്രൂരത പുറത്ത് വിട്ടിരിക്കുന്നത്. സ്‌കൂളുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ, പ്രാർത്ഥനാലയങ്ങൾ, തുടങ്ങിയവ തകർത്തു. ഗസ്സയിലെ 36 ആശുപത്രികളിൽ എട്ടെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. വെള്ളം, വൈദ്യുതി, വാർത്താവിനിമയ സംവിധാനം എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഇസ്രായേൽ തകർത്തുവെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്നും വ്യോമസേനയുടെ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതെ സമയം ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വം​ശഹത്യക്കെതിരെ നിയമനടപടിയുമായി ദക്ഷിണാഫ്രിക്ക രംഗത്തെത്തി. 1948 ലെ വംശഹത്യ കൺവെൻഷൻ ഉടമ്പടികൾ ഇസ്രായേൽ ലംഘിച്ചുവെന്നുംനടപടിയെടുക്കണമെന്നും അന്തര്‍ദേശീയ കോടതിയിൽ നൽകിയ പരാതിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

‘ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കുരുതിയാണ്. അത് ഉടൻ അവസാനിപ്പിക്കാൻ ഉത്തരവിടണം. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുകയാണ്. ഗസ്സയിലെ ഫലസ്തീനികളെ ​കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ നടത്തുന്നത്’ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ പറയുന്നു. ക്രൂരമായി പീഡനത്തിനിരയാകുന്ന ഫലസ്തീൻ ജനതയെ സംരക്ഷിക്കാനുള്ള താൽക്കാലിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ദക്ഷിണാഫ്രിക്ക ഐസിജെയോട് ആവശ്യപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ വേദിയാണ് ലോകകോടതി എന്ന ഐസിജെ.

ഫലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണം. അധിനിവേശ ശക്തിയായ ഇസ്രായേലിനോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അ​തെ സമയം 21,507 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 55,915 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

TAGS :

Next Story