ഏറ്റവും കൂടുതല്‍ ദൂരത്തില്‍ പ്രത്യക്ഷപ്പെട്ട ഇടിമിന്നല്‍; മിന്നല്‍ ഒറിജിനല്‍
2018-ല്‍ ബ്രസീലില്‍ രേഖപ്പെടുത്തിയ 709 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന മിന്നലിൻറെ പഴയ റെക്കോര്‍ഡാണ് തകര്‍ത്തത്
2020 ഏപ്രിൽ 29ന് അമേരിക്കയില്‍ 769 കിലോമീറ്റർ നീളത്തിൽ ഒരു ഇടിമിന്നലുണ്ടായി. ടെക്സാസ്, ലൂസിയാന, മിസിസിപ്പി എന്നീ 3 സംസ്ഥാനങ്ങളിൽ ഒരേ സമയം മിന്നല്‍ ദൃശ്യമായി. ഈ മിന്നൽ ലോകത്ത് ഏറ്റവും കൂടുതൽ ദൂരത്തില്‍ പ്രത്യക്ഷപ്പെട്ട ഇടിമിന്നലെന്ന ഖ്യാതി സ്വന്തമായിരിക്കുകയാണ്. ലോക കാലാവസ്ഥ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.
2018-ല്‍ ബ്രസീലില്‍ രേഖപ്പെടുത്തിയ 709 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന മിന്നലിൻറെ പഴയ റെക്കോര്‍ഡാണ് തകര്‍ത്തത്. 2020-ല്‍, ഉറുഗ്വേയ്ക്കും വടക്കന്‍ അര്‍ജന്റീനയ്ക്കും മുകളില്‍ ഉണ്ടായ മിന്നല്‍ 17.1 സെക്കന്‍ഡ് നീണ്ടുനിന്നിരുന്നു. സാധാരണയായി 10 മൈലില്‍ കൂടുതല്‍ ഇടിമിന്നല്‍ നീണ്ടുനില്‍ക്കാറില്ല.
മിന്നല്‍ ഫ്‌ളാഷ് റെക്കോര്‍ഡുകള്‍ തികച്ചും അസാധാരണമാണെന്നും ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മേധാവി റാന്‍ഡല്‍ സെര്‍വേനി പറഞ്ഞു. പുതിയ റെക്കോർഡുകൾ അമേരിക്കൻ കാലാവസ്ഥാ സൊസൈറ്റിയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു.
Adjust Story Font
16