ന്യൂ കാലിഡോണിയയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ന്യൂ കാലിഡോണിയ, ഫിജി, വാനുവാട്ടു എന്നീ പ്രദേശങ്ങളിൽ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു
പ്രതീകാത്മക ചിത്രം
ന്യൂ കാലിഡോണിയ: ന്യൂ കാലിഡോണിയയിലെ ലോയൽറ്റി ദ്വീപുകളുടെ തെക്കുകിഴക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. ന്യൂ കാലിഡോണിയ, ഫിജി, വാനുവാട്ടു എന്നീ പ്രദേശങ്ങളിൽ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.
10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.ഹവായിക്ക് നിലവിൽ സുനാമി ഭീഷണിയില്ലെന്ന് ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വീറ്റ് ചെയ്തു.യുഎസ് നാഷണൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം അനുസരിച്ച്, വാനുവാട്ടുവിന്‍റെ ചില തീരങ്ങളിൽ 1 മീറ്റർ വരെ ഉയരുന്ന സുനാമി തിരമാലകൾക്ക് സാധ്യതയുണ്ട്. ഫിജി, കിരിബാത്തി, ന്യൂസിലൻഡിലെ വിദൂര കെർമഡെക് ദ്വീപുകൾ എന്നിവിടങ്ങളിൽ 0.3 മീറ്ററിൽ താഴെയുള്ള ചെറിയ തിരമാലകൾ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
ഭൂകമ്പം "ന്യൂസിലാന്‍റിന് എന്തെങ്കിലും സുനാമി ഭീഷണി ഉയർത്തുന്നുണ്ടോ" എന്ന് വിലയിരുത്തുകയാണെന്ന് ന്യൂസിലാന്‍റിന്‍റെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വീറ്റ് ചെയ്തു.
Pacific Tsunami Warning Center issues tsunami alert for Vanuatu, New Caledonia and Fiji after 7.7 quake. No threat to other regions pic.twitter.com/joDSUeVMpQ
— BNO News (@BNONews) May 19, 2023
Adjust Story Font
16