Quantcast

വ്യോമാക്രമണത്തിൽ സൈന്യം കൊന്നത് 80 പേരെ; മ്യാൻമറിൽ വൻ ദുരന്തമെന്ന് യു.എൻ

മ്യാൻമറിൽ 13.2 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്നും 1.3 ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ നോലീൻ ഹെയ്സർ

MediaOne Logo

Web Desk

  • Published:

    26 Oct 2022 3:24 PM GMT

വ്യോമാക്രമണത്തിൽ സൈന്യം കൊന്നത് 80 പേരെ; മ്യാൻമറിൽ വൻ ദുരന്തമെന്ന് യു.എൻ
X

യാംഗോൻ: മ്യാൻമറിലെ വടക്കൻ കച്ചിൻ സ്റ്റേറ്റിൽ സ്‌റ്റേറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 80 പേർ. കനത്ത മാധ്യമ നിരീക്ഷണമുള്ള രാജ്യത്ത് ഞായറാഴ്ച രാത്രി നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വംശീയ ന്യൂനപക്ഷമായ കച്ചിൻ വിഭാഗത്തിന്റെ രാഷ്ട്രീയ സംഘടനയുടെ വാർഷികാഘോഷത്തിനുനേരെ മ്യാന്മർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് 80 പേർ കൊല്ലപ്പെട്ടതെന്നാണ് 'കച്ചിൻ ഇൻഡിപെൻഡന്റ് ഓർഗനൈസേഷനു'മായി ബന്ധപ്പെട്ടവർ അറിയിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഗായകരും സംഗീതജ്ഞരും ഉൾപ്പെടുമെന്നും പറയുന്നു. 300 മുതൽ 500 വരെ പേർ പങ്കെടുത്ത പരിപാടിയിലേക്ക് മ്യാൻമർ മിലിട്ടറി ജെറ്റ് നാലു ബോംബുകൾ വർഷിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചശേഷം നടത്തിയ ആക്രമണങ്ങളിൽ ഏറ്റവുമധികം പേർക്ക് ജീവഹാനിയുണ്ടായ സംഭവമാണിത്. ആദ്യം 60 പേർ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം. കച്ചിൻ ഗ്രൂപ്പിന്റെ ഭീകരത സ്വഭാവമുള്ള നടപടികളോടുള്ള പ്രതികരണമാണ് ആക്രമണമെന്ന് സൈനിക സർക്കാർ ന്യായീകരിച്ചു. വലിയ തോതിലുള്ള മരണസംഖ്യ വ്യാജവാർത്തയാണെന്നാണ് സർക്കാർ പക്ഷം. സംഗീത പരിപാടിയിൽ ബോംബാക്രമണം നടത്തിയെന്നതും അവർ നിഷേധിച്ചു.

മ്യാൻമർ സൈന്യത്തിന്റെ വ്യോമാക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ നോലീൻ ഹെയ്സർ അപലപിച്ചു, സൈന്യം ഭരിക്കുന്ന രാജ്യത്ത് വൻ ദുരന്തമാണ് ജനങ്ങൾക്ക് സംഭവിക്കുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകി.

മ്യാൻമറിൽ 13.2 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്നും 1.3 ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും ഹെയ്സർ ചൊവ്വാഴ്ച യുഎൻ ജനറൽ അസംബ്ലിയുടെ മനുഷ്യാവകാശ സമിതിയോട് പറഞ്ഞു. സൈന്യം ബോംബ് വെക്കുകയും വീടുകളും കെട്ടിടങ്ങളും കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ആഗസ്തിൽ അവർ മ്യാൻമർ സന്ദർശിച്ചിരുന്നു. ഇത് ശേഷം ആദ്യമായി ന്യൂയോർക്കിയെ യു.എൻ ആസ്ഥാനത്തെത്തിയപ്പോഴാണ് ഇവർ രാജ്യത്തെ സ്ഥിതിഗതികൾ അറിയിച്ചത്.

'മ്യാൻമറിൽ ഒരു പുതിയ രാഷ്ട്രീയ യാഥാർത്ഥ്യമുണ്ട്. ജനങ്ങൾ മാറ്റം ആവശ്യപ്പെടുകയാണ്. അധിക കാലം സൈനിക ഭരണം സ്വീകരിക്കാൻ അവർ സന്നദ്ധരല്ല' അവർ പറഞ്ഞു. മ്യാൻമറിലെ കമാൻഡർ ഇൻ ചീഫുമായി കൂടിക്കാഴ്ച നടത്തിയ അവർ നിരവധി ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. വ്യോമാക്രമണം നിർത്തുക, വീടുകൾക്ക് തീവെക്കുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. എല്ലാ രാഷ്ട്രീയ തടവുകാരെയും കുട്ടികളെയും ജയിലിൽ നിന്ന് വിട്ടയക്കാനും അവർ ആവശ്യപ്പെട്ടിരുന്നു. തൂക്കിക്കൊല്ലൽ നിർത്തണമെന്നും ആങ് സാൻ സൂചിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പറഞ്ഞു. ബംഗ്ലാദേശിലേക്ക് കുടിയേറിയ ഒരു മില്യണിലേറെയുള്ള റോഹിംഗ്യൻ അഭയാർത്ഥികളെ തിരിച്ചുവരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

At least 80 people were killed in an airstrike in Myanmar's northern Kachin state

TAGS :

Next Story