കാലിന് മൂന്ന് ഇഞ്ച് നീളം കൂട്ടാൻ 1.2 കോടിയുടെ സർജറിക്ക് വിധേയനായി 68കാരൻ
മുമ്പ് അഞ്ചടിയും ആറ് ഇഞ്ചും നീളമുണ്ടായിരുന്ന റോയി അപകടകരമായ സർജറിക്ക് ശേഷം അഞ്ചടിയും ഒമ്പതിഞ്ചുമായതായി വാർത്ത
എത്ര നീളം കൂടിയെന്നതിന്റെ ചിത്രീകരണം
കാലിന് മൂന്ന് ഇഞ്ച് നീളം കൂട്ടാൻ 1.2 കോടിയുടെ സർജറിക്ക് വിധേയനായി 68കാരൻ. റോയി കോന്നാണ് 130000 പൗണ്ട് ചെലവഴിയിച്ച് ബുദ്ധിമുട്ടേറിയ സർജറിക്ക് വിധേയനായത്. ഡെയ്‌ലി സ്റ്റാറാണ് ഇദ്ദേഹത്തിന്റെ സർജറി വാർത്ത റിപ്പോർട്ട് ചെയ്തത്. മുമ്പ് അഞ്ചടിയും ആറ് ഇഞ്ചും നീളമുണ്ടായിരുന്ന ഇദ്ദേഹം അപകടകരമായ സർജറിക്ക് ശേഷം അഞ്ചടിയും ഒമ്പതിഞ്ചുമായി. ചുരുങ്ങിയ നേരത്തെ സർജറിയാണ് ഡോക്ടർ നടത്തിയതെന്നും എന്നാൽ സർജറിക്ക് ശേഷം മാസങ്ങൾക്ക് ശേഷമാണ് ശരീരം പൂർവസ്ഥിതിയിലായതെന്നും റോയ് പറഞ്ഞു.
കോസ്‌മെറ്റിക് സർജനായ കെവിൻ ദേബിപർഷാദാണ് സർജറി ചെയ്തത്. ലാസ്‌വേഗസിൽ ക്ലിനിക്ക് നടത്തുന്ന ഇദ്ദേഹത്തിന്റെ പല ക്ലെയിൻറുകളും ഗൂഗ്ൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ് എന്നീ മൾട്ടി നാഷണൽ കമ്പനികളിലെ ജീവനക്കാരാണ്. 3,4,5,6 ഇഞ്ചുകൾ നീളം വർധിപ്പിക്കാനായി 70000 മുതൽ 150000 ഡോളർ വരെ ചെലവ് വരുമെന്ന് ഡോക്ടർ മുമ്പ് പറഞ്ഞിരുന്നു.
Man Spends Rs 1.2 Crore On Leg Lengthening Surgery To Become 3 Inch Taller https://t.co/053IKhNnj1 pic.twitter.com/ND2jI1LUN1
— NDTV News feed (@ndtvfeed) November 18, 2022
രോഗികളുടെ തുടയെല്ലുകളിൽ ലോഹം ഘടിപ്പിച്ചാണ് നീളം കൂട്ടുകയെന്ന് ഡോക്ടർ ദേബിപർഷാദ് പറഞ്ഞു. മാഗ്‌നറ്റിക് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ലോഹം നീട്ടുകയാണ് ചെയ്യുകയെന്നും പറഞ്ഞു. 1950 കൾ മുതൽ ഈ ചികിത്സാ രീതി നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
'ഇതൊരു വലിയ പ്രശ്‌നമായിരുന്നില്ല, എന്നാൽ ഞാൻ ഉയരം കുറഞ്ഞായാളാണെന്ന് യുവാവായിരിക്കേ എനിക്ക് തോന്നിയിരുന്നു. ഇപ്പോഴാണ് എനിക്ക് ഇക്കാര്യത്തിന് സാധ്യമായത്, അതുകൊണ്ട് ചെയ്തു' പ്രായം 60കളിൽ എത്തിനിൽക്കവേ എന്തിനാണ് അപകടകരമായ സർജറിക്ക് വിധേയനായതെന്നതിന് റോയ് മറുപടി പറഞ്ഞു. തന്റെ ഭാര്യക്കായിരുന്നു ഇക്കാര്യത്തിൽ കൂടുതൽ വേവലാതിയെന്നും എന്നാൽ താൻ എങ്ങനെയായിരുന്നിലും അവൾ തന്നെ ഇഷ്ടപ്പെടുന്നവളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
A 68-year-old man underwent a 1.2 crore surgery to lengthen his leg by three inches
Adjust Story Font
16