വെടിനിർത്തൽ കരാർ അംഗീകരിച്ചേക്കും; സൂചനയുമായി ഇസ്രായേൽ
ഹമാസും വെടിനിർത്തലിന് സന്നദ്ധത പ്രകടിപ്പിച്ചു
ഗസ്സ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കരാറല്ലെന്നും ഓഫിർ ഫാൽക്ക് പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ മന്ത്രിസഭയിലെ യോവ് ഗാലന്റുമായും ബെന്നി ഗാന്റ്സുമായും ഫോണിൽ സംസാരിച്ചു. ഹമാസും വെടിനിർത്തലിന് സന്നദ്ധത പ്രകടിപ്പിച്ചു.
Next Story
Adjust Story Font
16