പുതുവത്സരാഘോഷത്തിന് കാത്തിരിക്കുകയാണോ; വൈകുന്നേരം 3.30 ന് തന്നെ പുതുവത്സരം ആഘോഷിച്ച ഒരു രാജ്യമുണ്ട്
വൈകുന്നേരം 5.30 ന് മാത്രം പുതുവർഷമെത്തുന്ന മറ്റൊരു പ്രദേശവുമുണ്ട്
കോവിഡ് ആഘോഷങ്ങൾക്ക് നിറം കെടുത്തിയെങ്കിലും നമ്മളെല്ലാവരും 2022 നെ പ്രതീക്ഷയോടെ വരവേൽക്കാൻ കാത്തുനിൽക്കുയാണ്. ലോകത്ത് എല്ലാ രാജ്യത്തും പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചാണ് ജനുവരി ഒന്നിന് പുതുവർഷാരംഭമായി കണക്കാക്കുന്നത്.
എല്ലായിടത്തും അർധരാത്രി 12 മണിക്കാണ് പുതുവത്സരം ആഘോഷിക്കുന്നതെങ്കിലും ഭൂമിയുടെ സമയമേഖലയിലെ വ്യത്യാസം മൂലം ഒരേസമയം ലോകം ഒന്നടങ്കം പുതുവർഷത്തിലേക്ക് നീങ്ങില്ല. ചില രാജ്യങ്ങൾ ഇന്ത്യയെക്കാളും വളരെ നേരത്തെയും ചില രാജ്യങ്ങൾ വളരെ വൈകിയും പുതുവത്സരം ആഘോഷിക്കും.
ആദ്യം പുതുവത്സരം ആഘോഷിക്കുന്നത് ഏത് രാജ്യമാണെന്ന് നോക്കാം. പസഫിക്ക് രാജ്യമായ ടോംഗയിലെ ഓഷ്യാന നഗരമാണ് ഭൂമിയിൽ ആദ്യമായി പുതുവത്സരം കണ്ടത്. ഗ്രീൻവിച്ച് മീൻ ടൈം (ജിഎംടി-GMT)- അനുസരിച്ച് രാവിലെ 10 മണിക്ക് തന്നെ അവർ പുതുവത്സരം ആഘോഷിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 3.30 നായിരുന്നു അവരുടെ പുതുവത്സരോഘോഷം. അതിന് ശേഷം മാത്രമായിരുന്നു മറ്റു ലോകരാജ്യങ്ങൾ പുതുവത്സരം ആഘോഷിച്ചത്.
അങ്ങനെ ഓരോ ലോകരാജ്യങ്ങളും കടന്ന് അവസാനം പുതുവർഷമെത്തുന്നത് അമേരിക്കൻ ഐക്യനാടുകൾക്ക് സമീപമുള്ള താമസക്കാരില്ലാത്ത ദ്വീപുകളായ ഹൗളണ്ടിലും ബേക്കർ ഐലൻഡിലുമാണ്. ഇന്ത്യൻ സമയം ജനുവരി ഒന്നിന് വൈകുന്നേരം 5.30 ന് മാത്രമേ അവിടെ പുതുവർഷമെത്തൂ. (GMT-ഉച്ചയ്ക്ക് 12 മണി).
പ്രധാന ലോകരാജ്യങ്ങൾ പുതുവർഷം ആഘോഷിക്കുന്നത് സമയമേഖലകളുടെ അടിസ്ഥാനമായ ജിഎംടി സമയമനുസരിച്ച് എപ്പോഴാണെന്ന് നോക്കാം.
ഡിസംബർ 31 ന് ആഘോഷിക്കുന്ന പ്രദേശങ്ങള്‍
ന്യൂസിലൻഡ്-രാവിലെ 10.15
ഓസ്‌ട്രേലിയ-ഉച്ചയ്ക്ക് ഒരു മണി
ജപ്പാൻ, സൗത്ത് കൊറിയ, നോർത്ത് കൊറിയ-വൈകുന്നേരം മൂന്നു മണി
ബംഗ്ലാദേശ്-വൈകുന്നേരം ആറുമണി
നേപ്പാൾ-വൈകുന്നേരം 6.15
ഇന്ത്യ, ശ്രീലങ്ക-വൈകുന്നേരം 6.30
പാകിസ്താൻ-വൈകുന്നേരം ഏഴു മണി
ജർമനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, സ്‌പെയിൻ-രാത്രി 11 മണി
യുകെ, അയർലൻഡ്, ഐസ്ലൻഡ്, പോർച്ചുഗൽ-അർധരാത്രി 12 മണി
ജനുവരി ഒന്നിന് ആഘോഷിക്കുന്ന സ്ഥലങ്ങൾ
ബ്രസീൽ (ചില പ്രദേശങ്ങൾ)- രാവിലെ രണ്ടു മണി
അർജന്റീന, ബ്രസീൽ( ചില പ്രദേശങ്ങൾ), ചിലി, പാരഗ്വാ-രാവിലെ മൂന്നുമണി
ന്യൂയോർക്ക്, വാഷിങ്ടൺ, ഡിറ്റ്‌ട്രോയിട്ട്-രാവിലെ അഞ്ചു മണി
ചിക്കാഗോ-രാവിലെ ആറുമണി
കൊളറാഡോ, അരിസോണ-രാവിലെ ഏഴു മണി
നെവാഡ-രാവിലെ എട്ടുമണി
അലാസ്‌ക-രാവിലെ ഒമ്പത് മണി
ഹവാലി-രാവിലെ പത്തുമണി
Summary: Which country celebrates New Year first and last?
Adjust Story Font
16