Quantcast

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ വനിതാ ബന്ദി ​കൊല്ലപ്പെട്ടു

ഉത്തരവാദിത്തം നെതന്യാഹുവിനെന്ന്​ ഹമാസ്​

MediaOne Logo

Web Desk

  • Published:

    24 Nov 2024 2:39 AM GMT

netanyahu
X

ജെറുസലേം: ഒരു വനിതാ ബന്ദി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ്. വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ്​ വനിതാ ബന്ദി കൊല്ലപ്പെട്ടതെന്ന്​ ഹമാസ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു. ബന്ദികളിൽ ചിലരുടെ അവസ്ഥ എന്തെന്ന്​ ഒരു നിലക്കും അറിയാൻ കഴിയാത്ത സാഹചര്യമുള്ളതായും ഹമാസ്​ വക്​താവ്​ അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനാണ്​ ബന്ദി കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തമെന്നും​ ഹമാസ്​ വ്യക്​തമാക്കി.

കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേൽ സൈനിക വക്​താവ്​ പ്രതികരിച്ചു. അതിനിടെ, സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചിലർ ചോർത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു. തന്നെ താറടിക്കാൻ നടന്ന ശ്രമങ്ങൾ ഇസ്രായേലിന്‍റെ സുരക്ഷക്കാണ്​ ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോർത്തൽ സംഭവത്തിൽ അറസ്റ്റിലായ തന്‍റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. എന്നാൽ, നെതന്യാഹുവിന്‍റെ വാദങ്ങൾ പരിഹാസ്യമാണെന്ന്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​ പ്രതികരിച്ചു.

ബെയ്​റൂത്തിലും മറ്റും ആക്രമണം തുടരുന്നതിനിടെ, ലബനാനിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ ഇസ്രായേൽ സുരക്ഷാ സമിതി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്​​. അമേരിക്ക സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തെ ഇസ്രായേൽ സൈനിക നേതൃത്വം പിന്തുണക്കുന്നുണ്ട്​.

എന്നാൽ, നെതന്യാഹു കടുംപിടിത്തം തുടരുകയാണ്​. ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ ആസത്രിതമായി ലക്ഷ്യമിടുന്നതായി ലബനാൻ സർക്കാർ ആരോപിച്ചു.

ഗസ്സയിൽ രണ്ടു ദിവസത്തിനിടെ 128 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലി​െൻറ ആസൂത്രിത വംശഹത്യ 414 ദിവസം പിന്നിടു​േമ്പാൾ 44,176 പേരാണ്​ ഇതുവരെ കൊല്ലപ്പെട്ടത്​. 1,04,473 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. വടക്കൻ ഗസ്സയിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പട്ടിണി മരണം വ്യാപകമാകുമെന്ന്​ യു.എൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി. യുദ്ധക്കുറ്റം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ്​ വാറൻറ്​ മറികടക്കാൻ അമേരിക്കയുമായി നെതന്യാഹു ആശയവിനിമയം തുടരുകയാണ്​.

TAGS :

Next Story