Quantcast

അഫ്ഗാനിസ്താനില്‍ വീണ്ടും ബോംബ് സ്‌ഫോടനം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2021-10-08 16:07:12.0

Published:

8 Oct 2021 3:55 PM GMT

അഫ്ഗാനിസ്താനില്‍ വീണ്ടും ബോംബ് സ്‌ഫോടനം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
X

അഫ്ഗാനിനിസ്താനില്‍ വീണ്ടും ബോംബ് സ്‌ഫോടനം. നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ മിഷന്‍ റ്റു അഫ്ഗാനിസ്താന്‍ ട്വീറ്റ് ചെയ്യുന്നു. കുന്ദൂസ് പ്രവിശ്യയിലെ ശിയാ മസ്ജിദായ ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം ഐഎസ് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.

TAGS :

Next Story