Quantcast

പാകിസ്താനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിരിച്ചുവിടണമെന്ന് ഭരണകക്ഷി നേതാക്കൾ

പുതിയ പ്രസിഡന്‍റ് ശഹബാസ് ശരീഫിനെയടക്കം ജയിലിലടച്ച സംവിധാനം പൂർണമായും അവസാനിപ്പിക്കണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Published:

    12 April 2022 7:38 AM GMT

പാകിസ്താനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിരിച്ചുവിടണമെന്ന്  ഭരണകക്ഷി നേതാക്കൾ
X

പാകിസ്താന്‍: പാകിസ്താനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എൻ.എ.ബി പിരിച്ചുവിടണമെന്ന് ഭരണകക്ഷി നേതാക്കൾ. പുതിയ പ്രസിഡന്‍റ് ശഹബാസ് ശരീഫിനെയടക്കം ജയിലിലടച്ച സംവിധാനം പൂർണമായും അവസാനിപ്പിക്കണമെന്നാണ് ആവശ്യം. ഇംറാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെ പാകിസ്താന്‍ അന്വേഷണ ഏജൻസി നാട് വിടാൻ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി.

പുതിയ പ്രസിഡന്‍റ് ശഹബാസ് ശരീഫിനെയടക്കം ജയിലിലടച്ച സംവിധാനം പൂർണമായും പിരിച്ചുവിട്ട് ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഭരണകക്ഷി നേതാവ് ഷാഹിദ് കാഖൻ അബ്ബാസി ആവശ്യപ്പെട്ടത്. എൻ.എ.ബിയുടെ ജീവനക്കാർ വർഷങ്ങളോളം ആളുകളെ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇംറാന്‍ ഖാന്‍റെ ഓഫീസിൽ എൻ.എ.ബി മേധാവിക്ക് കള്ളക്കേസുകൾ ചുമത്തുന്നതും ആളുകളെ അറസ്റ്റ് ചെയ്യുന്നതും അപകീർത്തിപ്പെടുത്തുന്നതും സംബന്ധിച്ച് ഉത്തരവുകൾ നൽകുന്ന ഒരു മന്ത്രിയുണ്ടെന്ന ഗുരുതര ആരോപണമാണ് അബ്ബാസി ഉന്നയിച്ചത്.

അതേസമയം ഇംറാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെ പാകിസ്താന്‍ അന്വേഷണ ഏജൻസി നാട് വിടാൻ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി. ശഹബാസ് ശരീഫ് അധികാരമേറ്റതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഇംറാൻ ഖാനും പാർട്ടി എം.പിമാരും പാക് നാഷണല്‍ അസംബ്ലിയില്‍ നിന്ന് രാജി വച്ചിരുന്നു. ഇംറാൻ ഖാനൊപ്പം അദ്ദേഹത്തിന്‍റെ മുതിർന്ന ഉദ്യോഗസ്ഥരും കൂട്ടാളികളുമായി ആറ് പേരാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയവരുടെ പട്ടികയിൽ ഉള്ളത്.

ഇംറാന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാൻ, രാഷ്ട്രീയകാര്യ മുൻ സ്പെഷ്യൽ അസിസ്റ്റന്‍റ് ശഹ്ബാസ് ഗിൽ, മുൻ ആഭ്യന്തര ഉപദേഷ്ടാവ് ഷഹ്സാദ് അക്ബർ, പഞ്ചാബ് ഡയറക്ടർ ജനറൽ ജൗഹർ നഫീസ്, ഫെഡറൽ അന്വേഷണ ഏജൻസി പഞ്ചാബ് സോൺ ഡി ജി മുഹമ്മദ് റിസ്വാൻ എന്നിവരാണ് പട്ടികയിൽ. ഇം​റാ​ന്‍റെ ക​ക്ഷി​യാ​യ പി.​ടി.​ഐ സ​മൂ​ഹ​മാ​ധ്യ​മ ​മേ​ധാ​വി അ​ർ​സ​ലാ​ൻ ഖാ​ലി​ദും പട്ടികയിൽ ഉൾപ്പെടും.

TAGS :

Next Story