Quantcast

ഉറ്റവരുറങ്ങുന്ന മണ്ണും പിറന്ന നാടും ഉപേക്ഷിച്ച് കയ്യിൽ കിട്ടിയതുമായി വാഇൽ ഗസ്സ വിടുകയാണ്....

സ്വന്തം വീടും നാടും വിടുന്നതിനെക്കാൾ വലിയ വേദനയില്ലെന്ന് വാഇൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    11 Nov 2023 1:42 AM

Wael Al-Dahdouh
X

വാഇൽ അൽദഹ്ദൂഹ്

തെല്‍ അവിവ്: സുന്ദരനഗരമായിരുന്ന ഗസ്സ സിറ്റിയിൽ നിന്ന് ഹൃദയവേദനയോടെ പതിനായിരങ്ങൾ നാടുവിടുകയാണ്. അക്കൂട്ടത്തിലിതാ ഒടുവിൽ ഈ യുദ്ധത്തിലെ മാധ്യമപ്രവർത്തകനും വാഇൽ അൽദഹ്ദൂഹും. സ്വന്തം വീടും നാടും വിടുന്നതിനെക്കാൾ വലിയ വേദനയില്ലെന്ന് വാഇൽ പറയുന്നു.

ജനിച്ച നാട്, ഉറ്റവരെല്ലാം അന്തിയുറങ്ങുന്ന മണ്ണ് എല്ലാം ഉപേക്ഷിച്ച് കയ്യിൽ കിട്ടിയതുമായി വാഇൽ ദഹ്ദൂഹ് നടക്കുകയാണ്. കഠിനവും വേദനാജനകവുമാണ് ഈ പലായനമെന്ന് വാഇൽ പറയുന്നു. അൽജസീറ അറബിക് വിഭാഗത്തിന്‍റെ ഗസ്സയിലെ ബ്യൂറോ മേധാവിയാണ് വാഇൽ. വാഇലിന്‍റെ ഭാര്യ, മകൻ, മകൾ, പേരമക്കൾ കുടുംബത്തിലെ എല്ലാവരെയും ഇസ്രായേൽ സേന കൊന്നുകളഞ്ഞു. അന്ത്യചുംബനം നൽകി വീണ്ടും വാഇൽ കർമഗോദയിലിറങ്ങി യുദ്ധം റിപ്പോർട്ട് ചെയ്തത് ലോകം അമ്പരപ്പോടെ നോക്കിനിന്നു. ഗസ്സ സിറ്റി വിട്ടെങ്കിലും തെക്കൻ ഗസ്സയിൽ നിന്നായി ഇനിയും ഫലസ്തീനു വേണ്ടിയുള്ള വാഇലിന്‍റെ ശബ്ദം മുഴങ്ങും.

TAGS :

Next Story