Quantcast

ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു

പ്രസിഡന്‍റ് ജോ ബൈഡന്‍റെ അനുമതിയോടെയാണ് സൈനിക നടപടി

MediaOne Logo

Web Desk

  • Updated:

    2023-02-05 01:14:02.0

Published:

5 Feb 2023 1:10 AM GMT

America Shoots Down Chinese Spy Balloon
X

വാഷിങ്ടൺ: അമേരിക്കയുടെ വ്യോമ മേഖലയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടു. പ്രസിഡന്‍റ് ജോ ബൈഡന്‍റെ അനുമതിയോടെയാണ് സൈനിക നടപടി. സൌത്ത് കരോലിന തീരത്ത് വെച്ചാണ് ബലൂണ്‍ വെടിവെച്ചിട്ടത്.

മൂന്ന് വിമാനത്താവളങ്ങൾ അടച്ച് നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബലൂണ്‍ അറ്റ്ലാന്‍റിക് സമുദ്രത്തിൽ പതിച്ചത്. യുദ്ധവിമാനത്തിലെ മിസൈൽ ഉപയോഗിച്ചാണ് ചാരബലൂണ്‍ വെടിവെച്ച് വീഴ്ത്തിയത്. ദൌത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. വൈമാനികരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ബലൂണിന്‍റെ അവശിഷ്ടങ്ങൾ വിശകലനത്തിനായി വിർജീനിയയിലെ എഫ്.ബി.ഐ ലാബിലെത്തിക്കും. യു.എസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റന്‍ ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ ദിശതെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലെത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്തയാഴ്ച നടത്താനിരുന്ന ചൈനാ സന്ദര്‍ശനവും ഇതേ തുടർന്ന് മാറ്റിവെച്ചിരുന്നു. ബലൂൺ വെടിവച്ചിടുന്നത് യു.എസ് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവെക്കുകയായിരുന്നു.

Summary- The United States today shot down a suspected Chinese spy balloon off the country's east coast, the Pentagon said

TAGS :

Next Story