കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാന്‍ തന്‍റെ മുഴുവന്‍ കമ്പനിയും സംഭാവന ചെയ്ത് അമേരിക്കൻ കോടീശ്വരൻ
പാറ്റഗോണിയയുടെ സ്ഥാപകനായ യുവോണ്‍ ചനൗര്‍ഡാണ് 50 വര്‍ഷം മുന്‍പ് ആരംഭിച്ച തന്‍റെ ബിസിനസ് സാമ്രാജ്യം മുഴുവന്‍ സംഭാവന ചെയ്തത്
വാഷിംഗ്ടണ്‍: കാലാവസ്ഥ വ്യതിയാനത്തിനെ ചെറുക്കാനുള്ള പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ കോടീശ്വരന്‍ തന്‍റെ മുഴുവന്‍ കമ്പനിയും സംഭാവന ചെയ്തു. ഔട്ട്‌ഡോർ വസ്ത്രങ്ങളുടെ അമേരിക്കൻ റീട്ടെയ്‌ലർ കമ്പനിയായ പാറ്റഗോണിയയുടെ സ്ഥാപകനായ യുവോണ്‍ ചനൗര്‍ഡാണ് 50 വര്‍ഷം മുന്‍പ് ആരംഭിച്ച തന്‍റെ ബിസിനസ് സാമ്രാജ്യം മുഴുവന്‍ സംഭാവന ചെയ്തത്.
കമ്പനിയില്‍ നിന്നുള്ള വരുമാനം കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വന്യഭൂമി സംരക്ഷിക്കുന്നതിനും പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും ഗ്രൂപ്പുകൾക്കും സംഭാവന ചെയ്യും. ചൗനാർഡിനൊപ്പം, അദ്ദേഹത്തിന്‍റെ ഭാര്യയും പ്രായപൂർത്തിയായ രണ്ട് മക്കളും വസ്ത്ര കമ്പനിയിലെ തങ്ങളുടെ ഓഹരികൾ സംഭാവനയായി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ മൂല്യം ഏകദേശം 3 ബില്യൺ ഡോളറാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
"ഭൂമി ഇപ്പോൾ ഞങ്ങളുടെ ഏക ഓഹരി ഉടമയാണ്" എന്ന തലക്കെട്ടോടെ, ചൗനാർഡ് തന്‍റെ തീരുമാനം വിശദീകരിച്ച് ഒരു കത്ത് എഴുതിയിട്ടുണ്ട്. പാറ്റഗോണിയയുടെ വെബ്സൈറ്റില്‍ ബുധനാഴ്ച ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്‍റെ നിലവിലെ വിറ്റുവരവ് 100 മില്യൺ ഡോളറാണ്. എല്ലാ വർഷവും മുഴുവൻ തുകയും സംഭാവന ചെയ്യാൻ കമ്പനി പദ്ധതിയിടുന്നുവെന്നാണ് എന്‍.വൈ.റ്റി റിപ്പോര്‍ട്ട്.
Adjust Story Font
16